‘ക്രൈസ്​തവ മതകേ​ന്ദ്രങ്ങള്‍ക്കെതി​രെ ആക്രമണം തുടരും’ ;ഉഡുപ്പിയില്‍ കൃസ്തീയ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടനയുടെ പരസ്യവെല്ലുവിളി

‘ക്രൈസ്​തവ മതകേ​ന്ദ്രങ്ങള്‍ക്കെതി​രെ ആക്രമണം തുടരും’ ;ഉഡുപ്പിയില്‍ കൃസ്തീയ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടനയുടെ പരസ്യവെല്ലുവിളി

0 0
Read Time:4 Minute, 38 Second

മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്​ത്യന്‍ പ്രാര്‍ഥനാലയത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടതിനുപിന്നാലെ പരസ്യമായി ആക്രമണത്തിന്​ ആഹ്വാനം ചെയ്​ത്​ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്‌.ജെ.വി).വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ ​പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്‌​ കടന്ന്​ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങള്‍ക്ക്​ നേ​െ​ര​ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജും രംഗത്തെത്തിയത്​.
‘നിരവധി വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്തു. ഇവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കില്‍ കൂടുതല്‍ മതകേന്ദ്രങ്ങള്‍ക്ക്​ നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിടും. ഏറെക്കാലമായി മതംമാറ്റത്തിനെതി​െ​ര ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്​ (കാര്‍ക്കളയി​െല) ദേവാലയം ഞങ്ങള്‍ ആക്രമിച്ചത്​. ഗണേശോത്സവം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, പ്രാര്‍ത്ഥനയുടെ പേരില്‍ മതപരിവര്‍ത്തനം നടത്താന്‍ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ലേ? നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരും’ -ആക്രമണത്തിന്​ ശേഷം എച്ച്‌.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്​ പറഞ്ഞു.
അക്രമത്തിന്​ പ്രേരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമാനസ്വഭാവത്തിലുള്ള കുറിപ്പ്​ സംഘടനയുടെ ഉഡുപ്പി ജില്ല ഘടകത്തി​െന്‍റ ഫേസ്​ബുക്​ പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അക്രമത്തി​െന്‍റ വിഡിയോയും ഫോ​ട്ടോയും ഇവര്‍ തന്നെ പകര്‍ത്തി പ്രചരിപ്പിക്കുന്നുണ്ട്​.
ഉഡുപ്പി ജില്ലയിലെ കര്‍ക്കളയിലെ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ പ്രഗതി പ്രാര്‍ഥനാലയത്തിന്​ നേരെയാണ്​ വെള്ളിയാഴ്​ച അക്രമം നടന്നത്​. 10 വര്‍ഷമായി പ്രാര്‍ഥന നടക്കുന്ന കേന്ദ്രമാണിത്​. ഇവിടെ സ്ത്രീകളെയും കുട്ടികളെയും ക്രിസ്​തുമതത്തിലേക്ക്​ പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ വേദികെയുടെ ആരോപണം. പോലീസ് സ്ഥലത്തെത്തിയാണ്​ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്​.
അതേസമയം, ഇവിടെ ആരെയും മതം മാറ്റുന്നില്ലെന്നും പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്‌ട് പറഞ്ഞു. “മംഗലാപുരം സയുടെ കീഴിലാണ്​ ഇത്​ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ആരെയും മതപരിവര്‍ത്തനം ചെയ്യാറില്ല. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ ഇന്ന് പ്രാര്‍ത്ഥനയ്ക്കിടെ ഇവിടെ അതിക്രമിച്ച്‌​ കടക്കുകയായിരുന്നു. അവര്‍ വീഡിയോ ചിത്രീകരിച്ചു. അവര്‍ സ്ത്രീകളെ അപമാനിച്ചു” -അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കാര്‍ക്കള ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി​െയങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!