ബെംഗളൂരു:യൗവനം ക്രിയാത്മാകമായി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ബംഗ്ലൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ സംസ്ഥാപനമെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പറഞ്ഞു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ സ്‌നേഹിക്കുകയെന്ന ധാര്‍മ്മികതയുടെ വലിയ സന്ദേശത്തിന്റെ അടയാളപ്പെടുത്തലാണിത്. എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ മൂന്നാം ദിവസത്തെ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിപ്ലവ കേന്ദ്രമായി എസ്.ടി.സി.എച്ച് മാറിയതില്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാനുണ്ട്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അതതു സമയത്ത് യഥാവിധി നടപ്പിലാക്കുന്നതില്‍ എഐകെഎംസിസി വിജയിച്ചതിന്റെ തെളിവാണ് കൊവിഡ് കെയര്‍ സെന്ററും പാലിയേറ്റീവ് ഹോം കെയറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ അമീന്‍ വിദ്യഭ്യാസ സമുച്ചയങ്ങളുടെ ചെയര്‍മാന്‍ ഉമര്‍ ഇസ്മാഈല്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഹുജന്‍ ദലിത് സംഘര്‍ഷ് സമിതി കര്‍ണാട സംസ്ഥാന പ്രസിഡണ്ട് ആര്‍.എം.എന്‍ രമേശ്, മീര്‍, എം.സെഡ് അലി, അഫ്‌സല്‍ ഇബ്രാഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍ണ്ണാടക തമിഴ്‌നാട് ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് ജോഡി യുവമിഥുനങ്ങള്‍ ഇന്ന് വിവാഹിതരായി. കമ്മനഹള്ളി, ബൊമ്മനഹള്ളി ഏരിയാ കമ്മിറ്റികള്‍ വിവാഹ സംഗമത്തിന് ആതിഥേയത്വം വഹിച്ചു. നാസര്‍ നീലസന്ദ്ര സ്വാഗതവും സിദ്ദീഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.


