ദുബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്സ് കൃഷ്ണന് ജയില്‍ മോചിതനായി നാട്ടിലെത്തി.
ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് പുറപ്പെട്ട ഇത്തിഹാദിെന്റ ഇ.വൈ 280 വിമാനത്തിലാണ് െബക്സ് നാട്ടിലെത്തിയത്. അബൂദബി അല്‍ വത്ബ ജയിലില്‍ നിന്ന് അധികൃതര്‍ നേരിട്ട് അബൂദബി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.50ന് നെടുമ്ബാശേരിയില് വിമാനമിറങ്ങി. ഭാര്യ വീണയും മകന് അദ്വൈദും ഉള്‍പെടെയുള്ള കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
സുഡാനി ബാലെന്റ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബെക്സിന് തുണയായത് വ്യവയസായി എം.എ.യൂസുഫലിയുടെ ഇടപെടലാണ്. ഒരു കോടി രൂപ ദിയാദനം യൂസുഫലി കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജയില്‍ മോചിതനായത്.യൂസുഫലിയെ കാണണമെന്ന് ബെക്സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കേസില്‍ ഉള്‍പെട്ട വ്യക്തിയായതിനാല്‍ ജയിലില്‍ നിന്ന് നേരെ വിമാനത്താവളത്തില്‍ എത്തിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.ബെക്സ് കൃഷ്ണന് ജോലി ശരിയാക്കി കൊടുക്കും. ഇപ്പോള്‍ ജയിലില്‍ നിന്ന് വന്നതല്ലേയുള്ളൂ. ഒരു ആറ് മാസം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും അദ്ദേഹം പറഞ്ഞു.