ഇന്ത്യയിൽ കോവിഡ് രൂക്ഷമായിട്ടും  ഐ.പി.എൽ തുടരുന്നത് ശരിയാണോ ; ആദം ഗിൽ ക്രിസ്റ്റ്

ഇന്ത്യയിൽ കോവിഡ് രൂക്ഷമായിട്ടും ഐ.പി.എൽ തുടരുന്നത് ശരിയാണോ ; ആദം ഗിൽ ക്രിസ്റ്റ്

0 0
Read Time:1 Minute, 58 Second

മെൽബൺ: ഇന്ത്യയിലെ അവസ്ഥ വെച്ച്‌ ഇപ്പോഴും ഐ പി എല്‍ ടൂര്‍ണമെന്റ് തുടരുന്നത് ശരിയാണോ എന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്.
ഇന്ത്യയിലെ കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് താരം ഇപ്പോഴും ഐ പി എല്‍ തുടരേണ്ടതുണ്ടോ എന്ന് ചോദിക്കുന്നത്‌. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഇപ്പോഴും ഐ പി എല്‍ പോലുള്ള പരുപാടികള്‍ തുടരുന്നത് ശരിയല്ല എന്ന അഭിപ്രായം ഇന്ത്യയില്‍ ഉടനീളം ഉയരുന്നതിന് ഇടയിലാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ലോകം തന്നെ വിറങ്ങലിച്ച് നിൽക്കുന്ന ഈ സന്ദർഭത്തിൽ ഐ.പി.എൽ നെതിരെ ആരും കാര്യമായി പ്രതികരിക്കാത്തതും ശ്രദ്ദേയമാണ്.

ഇന്ത്യയില്‍ ഉള്ളവര്‍ ഈ പ്രതിസന്ധി മറികടക്കട്ടെ എന്നും തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ട് എന്നും മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
ഐ പി എല്‍ തുടരുന്നത് ശരിയാണോ എന്ന് ചോദിച്ച ഗില്‍ക്രിസ്റ്റ് ഐ പി എല്ലിന് ഈ ദുരിതങ്ങളില്‍ നിന്നൊക്കെ തല്‍ക്കാലമായെങ്കിലും മനുഷ്യരുടെ ശ്രദ്ധ തിരിക്കാന്‍ കഴിയുന്നുണ്ടോ എന്നും ചോദിക്കുന്നു.
ദിവസവും മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കൊറോണ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!