കായംകുളം താപനിലയം അനിശ്ചിതമായി അടച്ചു

കായംകുളം താപനിലയം അനിശ്ചിതമായി അടച്ചു

0 0
Read Time:1 Minute, 55 Second

ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. ഇന്നലെ രാത്രിയോടെ അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂര്‍ത്തിയായി.

നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇനി താപനിലയം പ്രവര്‍ത്തിക്കാനുള്ള സാധ്യത ഇതോടെ മങ്ങുകയാണ്.

കെ.എസ്.ഇ.ബി കായംകുളം താപനിലയത്തില്‍നിന്ന് ഏഴു വര്‍ഷമായി വൈദ്യുതി വാങ്ങുന്നില്ല.

നാഫ്തയുടെ വില കൂടുതലായതിനാല്‍ കായംകുളത്തുനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കൂടുതലാണ്. അതിനാലാണ് കെ.എസ്.ഇ.ബി കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങാതിരുന്നത്.

എന്നാല്‍ നിലയത്തില്‍ ശേഖരിച്ച നാഫ്ത അവശേഷിക്കുന്നുണ്ടായിരുന്നു.

അവശേഷിക്കുന്ന ഈ നാഫ്ത പ്രവര്‍ത്തിപ്പിച്ച്‌ തീര്‍ക്കുന്നതിനു വേണ്ടി മാര്‍ച്ച്‌ ഒന്നു മുതല്‍ വൈദ്യുതി വാങ്ങാമെന്ന് വൈദ്യുതി ബോര്‍ഡ് കരാര്‍ ഉണ്ടാക്കുകയും പത്തുലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുകയും ചെയ്തു.

ഇന്നലത്തോടു കൂടി അവശേഷിക്കുന്ന നാഫ്ത ഉപയോഗിച്ച്‌ തീര്‍ത്തു. ഇനി നാഫ്ത ശേഖരിക്കുന്നില്ലെന്നാണ് എന്‍.ടി.പി.സി. അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ കായംകുളം താപനിലയം ഇനി തുറക്കാന്‍ സാധ്യതയില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!