ഇന്ത്യ-ഇംഗ്ലണ്ട്​ ട്വന്‍റി20 ; ലോകത്തെ ഏറ്റവും വലിയ സ്​റ്റേഡിയത്തിൽ, കാണികളെത്തിയേക്കും

ഇന്ത്യ-ഇംഗ്ലണ്ട്​ ട്വന്‍റി20 ; ലോകത്തെ ഏറ്റവും വലിയ സ്​റ്റേഡിയത്തിൽ, കാണികളെത്തിയേക്കും

0 0
Read Time:2 Minute, 10 Second

മുംബൈ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമായ അഹ്​മദാബാദിലെ മൊ​ട്ടേരയിലൂടെ ഇന്ത്യന്‍ ഗാലറികളിലേക്കും കാണികള്‍ തിരികെയെത്തുന്നു.
കോവിഡ്​ കാലത്ത്​ അടച്ചുപൂട്ടിയ സ്​റ്റേഡിയങ്ങളില്‍ അധികം വൈകാതെ നിയന്ത്രണങ്ങളോടെ പ്രവേശനം നല്‍കാനാണ്​ നീക്കം. ​മൊ​ട്ടേര സ്​റ്റേഡിയം വേദിയാവുന്ന ഇന്ത്യ-ഇംഗ്ലണ്ട്​ പരമ്ബരയിലെ ട്വന്‍റി20 മത്സരങ്ങ​ളോടെയാവും കാണികളുടെ തിരിച്ചുവരവ്​. മാര്‍ച്ച്‌​ 12 മുതലാണ്​ ട്വന്‍റി20 മത്സരങ്ങള്‍. സര്‍ക്കാറി​‍െന്‍റ അനുമതിക്കുശേഷം അന്തിമ തീരുമാനം എടുക്കുമെന്ന്​ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരുലക്ഷം പേര്‍ക്ക്​ ഇരിപ്പിട സൗകര്യമുള്ള മൊ​ട്ടേരയില്‍ സ്​റ്റേഡിയം ശേഷിയുടെ 50 ശതമാനം പേര്‍ക്ക്​ പ്രവേശനാനുമതി നല്‍കാനാണ്​ നീക്കം.
കോവിഡ്​ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും കാണികളെ തിരികെയെത്തിക്കുക.
ഫെബ്രുവരിയില്‍ ചെന്നൈയില്‍ ആരംഭിക്കുന്ന ടെസ്​റ്റ്​ പരമ്ബരയില്‍ കാണികള്‍ക്ക്​ പ്രവേശനമുണ്ടാവില്ലെന്ന്​ ബി.സി.സി.ഐ നേരത്തേ അറിയിച്ചിരുന്നു. ആദ്യ രണ്ടു​ ടെസ്​റ്റിനുശേഷം, മൂന്നും നാലും മത്സരങ്ങള്‍ക്ക്​ അഹ്​മദാബാദാണ്​ വേദി. പിന്നാലെ, മാര്‍ച്ച്‌​ 12 മുതല്‍ 20 വരെയായി അഞ്ച്​ ട്വന്‍റി20 മത്സരങ്ങള്‍. മൂന്ന്​ ഏകദിന മത്സരങ്ങള്‍ക്ക്​ പുണെ വേദിയാവും.
2020ല്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ​ഡോണള്‍ഡ്​ ട്രംപ്​ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വേദിയൊരുക്കിയത്​ മൊ​േട്ടര സ്​റ്റേഡിയത്തിലായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!