തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏതെങ്കിലും ആക്ഷേപം അഞ്ച് വര്‍ഷമായി തെളിയിക്കാനായോ? ജാള്യത മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനങ്ങളെ കബളിപ്പിക്കാനാകില്ല. ഇത് കേരളമാണ്. സോളാറിലെ നീക്കം സര്‍ക്കാരിന് തിരിച്ച്ടിയാകും. പിണറായിക്ക് വിനയായി തീരുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്കി.
അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് എന്ത് ചെയ്തു. ഹൈക്കോടതി വിധി വന്നിട്ട് എന്തുകൊണ്ട് അപ്പീല്‍ പോയില്ല. ഇതിനെല്ലാം മറുപടി പറയേണ്ടി വരും. ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. സത്യമേത്, യാഥാര്‍ത്ഥ്യമേത് എന്നുള്ളത് കേരളത്തിലെ ജനങ്ങള്‍ നിശ്ചയിക്കും. ജനാധിതിപത്യ മൂല്യങ്ങളെ ചവിട്ടിയരയ്ക്കുകയാണ് സര്‍ക്കാരെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശം ഉയര്‍ത്തി.