കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; റിസോർട്ട് അടച്ച് പൂട്ടി

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; റിസോർട്ട് അടച്ച് പൂട്ടി

0 0
Read Time:2 Minute, 47 Second

വ​യ​നാ​ട്: മേ​പ്പാ​ടി​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ ഇ​ട​പെ​ട​ല്‍. ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് റി​സോ​ര്‍​ട്ട് പൂ​ട്ടി. റി​സോ​ര്‍​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക​ള​ക്ട​ര്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ റി​സോ​ര്‍​ട്ടും പൂ​ട്ടു​മെ​ന്ന് അ​റി​യി​ച്ചു.

അ​നു​മ​തി​യി​ല്ലാ​തെ ടെ​ന്‍റു​ക​ള്‍ ഇ​നി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പാ​ര്‍​പ്പി​ച്ചാ​ല്‍ ഉ​ട​മ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.റി​സോ​ര്‍​ട്ടി​ല്‍ ടെ​ന്‍റ് കെ​ട്ടി താ​മ​സി​പ്പി​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, റി​സോ​ര്‍​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​ത് ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. റി​സോ​ര്‍​ട്ടി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

റി​സോ​ര്‍​ട്ടി​ലെ ടെ​ന്‍റി​ല്‍ ത​ങ്ങി​യ ക​ണ്ണൂ​ര്‍ ചേ​ളേ​രി സ്വ​ദേ​ശി ഷ​ഹാ​ന‌ (26) ആ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത്. യു​വ​തി ശു​ചി​മു​റി​യി​ല്‍ പോ​യി മ​ട​ങ്ങു​ന്ന വ​ഴി കാ​ട്ടാ​ന ആ​ക്ര​മി​ച്ച​താ​ണെ​ന്ന് ഹോം ​സ്റ്റേ ഉ​ട​മ പ​റ​യു​ന്ന​ത്. കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ യു​വ​തി ഭ​യ​ന്ന് വീ​ണു​വെ​ന്നും ഈ ​സ​മ​യ​ത്ത് ആ​ന ച​വി​ട്ടി​ക്കൊ​ന്നു​വെ​ന്നു​മാ​ണ് ഉ​ട​മ​യു​ടെ മൊ​ഴി.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!