പെട്രോളിയം കൊണ്ട് സമ്ബന്നമായ അബൂദാബി ഹൈഡ്രജന്‍ ഇന്ധനം കയറ്റുമതിക്കൊരുങ്ങുന്നു. അബൂദാബി ഗവണ്‍മെന്റിന് കീഴില്‍ രണ്ട് സാമ്ബത്തിക ശക്തികളുമായി കൈകോര്‍ത്താണ് ബ്ലൂ, ഗ്രീന്‍ ഹൈഡ്രജനുകള്‍ കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നത്.
പ്രകൃതിവാതകത്തില്‍നിന്നും പുനരുപയോഗിക്കാവുന്ന എനര്‍ജിയില്‍നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിദേശത്തും യു.എ.ഇയിലും വിപണനം ചെയ്യുന്നതിനും അബൂദാബി നാഷണല്‍ ഓയില്‍ കമ്ബനിയുമായും (അഡ്‌നോക്ക്) മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്ബനിയുമായും സഖ്യമുണ്ടാക്കിയതായി എ.ഡി.ക്യു പ്രസ്താവനയില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ അബൂദാബി യുണൈറ്റഡ് അറബ് എമിറേറ്റില്‍ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള എന്റര്‍പ്രൈസാണ് അബുദാബി ഡെവലപ്മെന്റല്‍ ഹോള്‍ഡിംഗ് കമ്ബനി അഥവാ എ.ഡി.ക്യു.
അബൂദാബിയിലെ മസ്ദാര്‍ സിറ്റിയില്‍ ഹരിത ഹൈഡ്രജന്‍ നിര്‍മ്മിക്കാനുള്ള സൗകര്യം വികസിപ്പിക്കുന്നതിന് മാസ്ദാര്‍ എന്നറിയപ്പെടുന്ന അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്ബനി സീമെന്‍സ് എനര്‍ജി എ ജിയുമായി പ്രവര്‍ത്തിക്കുമെന്ന് മുബദാല പ്രസ്താവനയില്‍ പറഞ്ഞു. മ്യൂണിച്ച് ആസ്ഥാനമായുള്ള സീമെന്‍സ് എനര്‍ജി ഇതിനകം അയല്‍ രാജ്യമായ ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കില്‍ ഒരു ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നുണ്ട്.
സൗദി അറേബ്യയെപ്പോലെ അബൂദാബിയും പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പ്രകൃതിവാതകത്തില്‍നിന്ന് നീല ഹൈഡ്രജന്‍ വികസിപ്പിക്കാന്‍ സാധിക്കും. ഇതില്‍നിന്ന് ഗ്രീന്‍ ഹൈഡ്രജന്‍ വാരിയന്റും ഉല്‍പാദിപ്പിക്കാം.
നിലവില്‍ പെട്രോളിയം രംഗത്തെ വമ്ബന്‍മാരായ അഡ്‌നോക്ക് നീല ഹൈഡ്രജന്‍ സ്വതന്ത്രമായി വികസിപ്പിക്കുണ്ട്. അതേസമയം രണ്ട് സാമ്ബത്തിക ശക്തികളുമായി സഹകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാുമെന്ന് എ.ഡി.ക്യു വ്യക്തമാക്കി.
അഡ്നോക്ക് പ്രതിവര്‍ഷം 300,000 ടണ്‍ ഹൈഡ്രജന്‍ അതിന്റെ ഡൗണ്‍സ്ട്രീം പ്രവര്‍ത്തനങ്ങള്‍ക്കായി ഉല്‍പാദിപ്പിക്കുന്നുണ്ട്. മാത്രമല്ല ഉല്‍പാദനം 500,000 ടണ്ണിലധികം വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഒരു പ്രധാന പ്രകൃതിവാതക കരുതല്‍ ഉടമയും നിര്‍മ്മാതാവും എന്ന നിലയില്‍ അതിന്റെ നേട്ടമുണ്ടാക്കാന്‍ ഇത് നല്ലതാണ്,” അഡ്നോക്ക് പറഞ്ഞു.
പെട്രോളിയം കൊണ്ട് സമ്പന്നമായ അബൂദാബി ഹൈഡ്രജന്‍ കയറ്റുമതിക്കൊരുങ്ങുന്നു
Read Time:3 Minute, 27 Second