കൊച്ചി: ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
അഞ്ചില്‍ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യവും സേവന മികവും ഉള്‍പ്പെടെയുള്ള 26-ഓളം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്കോര്‍.കൊവിഡ് കാലത്തും അതിനു ശേഷവും യാത്രക്കാരുടെ സുരക്ഷ പ്രധാനമായതിനാല്‍ കോംപ്ലിമെന്‍ററി ഹൈജീന്‍ കിറ്റുകള്‍ ഉള്‍പ്പെടെ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇന്‍ ഡെസ്ക്കുകളിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒക്കെയുണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍.
എല്ലാ 45 മണിക്കൂറുകള്‍ ഇടവെട്ടും ഉള്ള അണുനശീകരണവുമുണ്ട്.
കൊവിഡ് കാലത്ത് യാത്രക്കാര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ ആദ്യ എയര്‍ലൈനുകളില്‍ ഒന്നാണ് എമിറേറ്റ്സ്. 150,000 യൂറോ വരെയുള്ള ചെലവുകള്‍ക്ക് 14 ദിവസത്തേയ്ക്ക് പ്രതിദിനം 100 യൂറോ വീതം ലഭിയ്ക്കും. യാത്രാ വേളയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ആണ് ഇന്‍ഷുറന്‍സ് ലഭിയ്ക്കുക.