കൊച്ചി :
മാസങ്ങള്‍ക്ക് മുന്‍പ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ട കാര്‍ണിവല്‍ കമ്ബിനിയുടെ സ്പ്ലെന്‍ഡര്‍ എന്ന ആഡംബര കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കാതെ മുംബയിലേക്ക്. കപ്പലിലെ ആയിരത്തോളം ജീവനക്കാരില്‍ ഇരുനൂറോളം മലയാളികളാണ്. കപ്പലിലെ മുഴവന്‍ പേരും ഇതിലെ ജീവനക്കാരാണ്.
കൊച്ചി, ഗോവ, മുംബൈ പോര്‍ട്ടുകളില്‍ എത്തുമെന്നാണ് നേരത്തേ ജീവനക്കാരെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുെന്നന്ന് ജീവനക്കാര്‍ പറയുന്നു. ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ 20ദിവസം നങ്കൂരമിട്ടതിന് ശേഷമാണ് കപ്പല്‍ പുറപ്പെട്ടത്.
ഇപ്പോള്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയാണ് കിടക്കുന്നത്.
മലയാളി ജീവനക്കാര്‍ മുംബൈയില്‍ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്.കാര്‍ണിവല്‍ കമ്ബനിയുടെ എക്സ്റ്റാസി, കോണ്‍ക്വസ്റ്റ്, ഫാസിനേഷന്‍, ലിബര്‍ട്ടി എന്നീ നാല് കപ്പലുകളും കൂടിയാണ് ഇനി എത്താനുള്ളത്.
മലയാളി ജീവനക്കാരെ കൊച്ചിയിൽ ഇറക്കാതെ ആഡംബരക്കപ്പൽ മുംബൈയിലേക്ക് തിരിച്ചു; മുംബൈയില്‍ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്
Read Time:1 Minute, 33 Second