Read Time:1 Minute, 20 Second
ബന്തിയോട്:
മംഗൽപ്പാടി പഞ്ചായത്ത് വനിതാ വികസന കോർപ്പറേഷൻ മാസങ്ങൾക്ക് മുമ്പ് മൂന്നര ലക്ഷത്തോളം ചെലവഴിച്ച് സ്ഥാപിച്ച ഇ-ടോയ്‌ലറ്റ് തുരുമ്പെടുത്തു നശിക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു
നിരവധി കച്ചവടക്കാർക്കും, വ്യാപാര സഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും, ദീർഘ യാത്ര കഴിഞ്ഞു ബന്തിയോട് നിന്നും ഉൾ ഭാഗത്ത് പോകുന്നവർക്കും ഉപകാരപ്പെടുമെന്ന് കരുതിയ ഇ-ടോയ്ലറ്റാണ് ഉപയോഗ ശൂന്യമായി പോകാനൊരുങ്ങി കിടക്കുന്നത്.
ജനങ്ങൾക്ക് ടോയ്ലറ്റിൽ എത്തിപ്പെടാൻ പോലും വഴിയില്ലാത്ത സ്ഥലത്ത് കൂടിയാണ് ഇത് സ്ഥാപിച്ചിട്ടുള്ളതും. പഴയ ടോയ്‌ലറ്റ് റിപ്പയറിങ് ചെയ്ത് റീ പെയിന്റ് അടിച്ചാണ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും ഇത് വരെ ജനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി തുറന്നു കൊടുക്കാൻ സാധിച്ചിട്ടില്ല.