0
0
Read Time:59 Second
www.haqnews.in
ഷാർജ:
നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിൽ നടക്കുന്ന 39-ാമത് രാജ്യാന്തര പുസ്തകമേള സന്ദര്‍ശനത്തിന് റെജിസ്ട്രേഷന് ആരംഭിച്ചു. registration.sibf.com ല്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്ന് 1,024 പ്രസാധകര് പങ്കെടുക്കും. സാംസ്കാരിക രംഗത്ത് നിന്ന് 60 വ്യക്തിത്വങ്ങള്‍ ഓണ്‍ലൈനിലൂടെ വായനക്കാരോട് സംവദിക്കും.
ഒരു പ്രാവശ്യം റെജിസ്റ്റര്‍ ചെയ്താല്‍ മൂന്നു മണിക്കൂറിലേയ്ക്കാണ് പ്രവേശനം അനുവദിക്കുക. നാല് ഘട്ടങ്ങളിലായാണ് പുസ്തകമേളയിലേയ്ക്ക് സൗജന്യ പ്രവേശനം.