Read Time:1 Minute, 16 Second
വാഷിങ്ടണ്‍: തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
2017ലാണ് സൗദി അറേബ്യയും യുഎഇയും ബഹ്റയ്നും ഈജിപ്തും ദോഹയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധം വിച്ഛേദിക്കുകയും ഖത്തറിനെതിരേ കടല്‍, കര, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. പ്രശ്ന പരിഹാരത്തിന് തങ്ങള്‍ പ്രിജ്ഞാബദ്ധരാണെന്ന് ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി ആതിഥേയത്വം വഹിച്ച വെര്‍ച്വല്‍ ചര്‍ച്ചയില്‍ പറഞ്ഞു.