ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായിരുന്നു രാം വിലാസ് പസ്വാന്‍. രാജ്യത്തെ പ്രമുഖ ദളിത് നേതാവായിരുന്നു പസ്വാന്‍. എട്ട് തവണ ലോകസഭംഗമായിരുന്നിട്ടുണ്ട്. ആര് തവണ കേന്ദ്ര മന്ത്രിയായി.
ബീഹാര്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് അദ്ദേഹത്തിന്റെ മരണം.
എട്ട് തവണ ലോകസഭംഗമായിരുന്നിട്ടുണ്ട്. ആറ് തവണ കേന്ദ്ര മന്ത്രിയായി.
മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലും അംഗമായിരുന്നു. ബീഹാറിലെ ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് ഏഴ് തവണ പാര്‍ലമെന്റിലേക്ക് എത്തിയത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക് ദള്‍, ജനതാപാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ അംഗമായിരുന്നു. പിന്നീട് 2000 – ത്തിലാണ് ലോക് ജനശക്തി പാര്‍ട്ടി രൂപീകരിച്ചത്.
ബീഹാര്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് അദ്ദേഹത്തിന്റെ മരണം. മരണ വിവരം മകന്‍ ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്‌തു.
കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാന്‍ അന്തരിച്ചു
Read Time:1 Minute, 43 Second