ഇന്ത്യയെ കോവിഡ് വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയിട്ട് എട്ട് മാസമായി. എന്നാല്‍ ഇക്കാലമത്രയും അരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് കേസ് പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരു പ്രദേശമുണ്ട് ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് കൊറോണയെ പടിക്ക് പുറത്തു നിര്‍ത്തിയിരിക്കുന്ന പ്രദേശം.
64000 പേരാണ് വിവിധ ദ്വീപുകളിലായി താമസിക്കുന്നത്. ദ്വീപിലേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വരുന്നവര്‍ക്ക് ക്വാറന്‍്റൈന്‍ കര്‍ശനമാക്കി. മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് തന്നെ വിനോദ സഞ്ചാരികളുടെ വരവ് വിലക്കി. കപ്പല്‍ യാത്രക്കാരുടെ പ്രീബോര്‍ഡിങ് പരിശോധന ഫെബ്രുവരി 1നും വിമാനയാത്രക്കാരുടേത് ഫെബ്രുവരി 9നും തുടങ്ങിയിരുന്നു.
പിന്നീട് പ്രദേശവാസികളെ മാത്രമാണ് തിരികെ വരാന്‍ അനുവദിച്ചത്. ആശുപത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്, രോഗവ്യാപനത്തിന്‍റെ പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞു.
കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും ഇന്ത്യയിൽ കോവിഡിന് പിടികൊടുക്കാതെ ഒരു പ്രദേശം
Read Time:1 Minute, 41 Second