Read Time:1 Minute, 19 Second
കാസറഗോഡ്:
പല പ്രദേശങ്ങളിലും ബേക്കറികൾ ഹോട്ടലുകൾ തട്ടുകടകൾ എന്നിവിടങ്ങളിൽ വൈകിട്ട് യുവാക്കൾ കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി ശിൽപ അറിയിച്ചു.
ഈ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം പുനക്രമീകരിക്കാൻ വ്യാപാരി വ്യവസായി സംഘടനകളുമായി ചർച്ച നടത്തും ജീവനക്കാരും, ഉടമയും ശാരീരിക അകലം പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കട അടച്ചു പൂട്ടാൻ’മാഷ്’ പദ്ധതിയിലെ അധ്യാപകരെ അധികാരപ്പെടുത്തി. ഇത്തരം നിയമലംഘനത്തിനെതിരെ തെളിവ് സഹിതമുള്ള പരാതി അധ്യാപകർ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണം.
സബ് കലക്ടർ ടി ആർ മേഘശ്രീ, എ ഡി എം. എൻ ദേവിദാസ്, ഡിഎംഒ ഡോക്ടർ എ വി രാംദാസ്, ആർ ഡി ഒ കെ വി ഷംസുദ്ദീൻ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.