മസ്ക്കറ്റ്:
അച്ഛൻറെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ നിലമ്പൂർ സ്വദേശി രാഗിന് സീറ്റൊഴിഞ്ഞ് നൽകി കാസർകോട്ടെ മതപണ്ഡിതൻ.
ജീവിതത്തിൽ എല്ലാം സമ്മാനിച്ച അച്ഛൻറെ വിയോഗ വാർത്തയറിഞ്ഞ് നെഞ്ച് പിളർക്കും വേദന കടിച്ചമർത്തി കഴിഞ്ഞ രാഗിൻ ഒടുവിൽ നാടണഞ്ഞു.
മലപ്പുറം നിലമ്പൂർ ഭൂതൻ കോളനിയിൽ ഗിരീഷ് കുമാറിൻറെ മകനാണ് ഐസിഎഫ് വിമാനത്തിൽ ഇന്നലെ നാട്ടിൽ എത്തിയത്. അച്ഛൻ മരണപ്പെട്ടതായറിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനായി ശ്രമം നടത്തിയെങ്കിലും വന്ദേഭാരത് മിഷനിൽ ഇന്നലെ കേരളത്തിലേക്ക് സർവീസ് ഉണ്ടായിരുന്നില്ല. തുടർന്നാണ് സാമൂഹിക സംഘടനകളുടെ ചാർട്ടേഡ് സർവീസുകളിൽ സീറ്റിനായി ശ്രമം നടത്തുന്നത് .
ഐസിഎഫ് ഒരുക്കിയ മസ്ക്കറ്റ്- കോഴിക്കോട് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര തിരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നുവെങ്കിലും രാഗിന്റെ വിഷമം മനസ്സിലാക്കിയ കാസർകോട് സ്വദേശിയായ ഹനീഫ് മദനിയാണ് സ്വന്തം സീറ്റൊഴിഞ്ഞ് അദ്ദേഹത്തിന്റെ യാത്ര റദ്ദ് ചെയ്ത് മാനുഷിക സ്നേഹത്തിൻറെ ഉദാത്ത മാതൃക കാണിച്ചത്.
രാഗിന് സീറ്റ് ഒഴിഞ്ഞു നൽകി മാതൃകയായി കാസറഗോട്ട്കാരനായ മതപണ്ഡിതൻ
Read Time:1 Minute, 39 Second