മൊഗ്രാൽപുത്തൂർ :
ക്ഷയ രോഗികൾക്ക് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു .
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രം മുഖേനയാണ് കിറ്റ് വിതരണം ചെയ്യുന്നത്. മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന്കഴിക്കുന്ന മുഴുവൻ ക്ഷയ രോഗികൾക്കും കിറ്റ് വിതരണം ചെയ്തു. ഭാരതത്തിൽ തന്നെ ആദ്യമായി ഇത്തരത്തിൽ ക്ഷയ രോഗികൾക്ക് കിറ്റ് വിതരണം ആരംഭിച്ചത് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലാണ് .ഇത് മാതൃകയാക്കി ജില്ലയിലെ പല പഞ്ചായത്തും കിറ്റ് വിതരണം ആരംഭിച്ചിരുന്നു . പദ്ധതിയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം കിട്ടുകയ്യും, ദേശീയ തലത്തിൽ ക്ഷയ രോഗികൾക്ക് മാസം 500 രൂപ കൊടുക്കുന്ന പദ്ധതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പരിപാടി മൊഗ്രൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ ഉദ്ഘാടനം ചെയ്യ്തു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബെള്ളൂർ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ,മെഡിക്കൽ ഓഫീസർ ഡോ.നാസ്മിൻ ജെ നസീർ,എച് ഐ സജീവ്, ജെ എച് ഐ മാർ,ജെ പി എച് എൻ മാർ,ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.