അധികൃതരെ കാത്ത് നിന്നില്ല ; അപകടം ഉണ്ടാകുന്നതിന് മുമ്പ് വൈറ്റ് ഗാർഡ് കൃത്യം ഏറ്റെടുത്തു ചെയ്തു തീർത്തു (ഹഖ് ന്യൂസ് ഇംപാക്ട്)

അധികൃതരെ കാത്ത് നിന്നില്ല ; അപകടം ഉണ്ടാകുന്നതിന് മുമ്പ് വൈറ്റ് ഗാർഡ് കൃത്യം ഏറ്റെടുത്തു ചെയ്തു തീർത്തു (ഹഖ് ന്യൂസ് ഇംപാക്ട്)

0 0
Read Time:1 Minute, 25 Second

ഉപ്പള :
ഉപ്പള കൈക്കമ്പയിൽ അപകടാവസ്ഥയിലായിരുന്ന കൂറ്റൻ മരം മംഗൽപ്പാടി വൈറ്റ് ഗാർഡ് വളണ്ടിയർമാർ മുറിച്ചു മാറ്റി.

“ഉപ്പള കൈക്കമ്പ ഹൈവേ റോഡരികിലുള്ള
മരം ദേശീയ പാതയിലേക്ക് മറിഞ്ഞു വീഴാറായി ഏത് സമയത്തും അപകട സാധ്യത വിളിച്ചോതുന്നു” എന്ന വാർത്ത മൂന്ന് ദിവസം മുമ്പ് ‘ഹഖ് ന്യൂസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
ജീവ കാരുണ്യ പ്രവർത്തിയെന്ന പോലെ അപകടകരമായ സ്ഥിതിയിൽ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കുന്നതിലും വളരെ മികച്ച പ്രവർത്തനമാണ് ഈ യുവ നിര ചെയ്തു തീർക്കുന്നത്. പ്രളയം,മഴക്കെടുതി,അപകടാവസ്ഥയിലുള്ള വൈദ്യുതി ലൈൻ,തീരപ്രദേശത്തെ അപകട സാധ്യതയുള്ള വീടുകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തുടങ്ങിയവയിലെല്ലാം വളരെ പെട്ടെന്ന് ഇടപെട്ട് ശ്രദ്ധയോടെ അപകടം ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനം ചെയ്യുന്ന ഒരു “റെസ്ക്യൂ” ടീം കൂടിയാണ് വൈറ്റ്ഗാർഡ് വളണ്ടിയർമാർ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!