തിരുവനന്തപുരം :
സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 814 പേര്‍ ഇന്ന് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേര്‍. വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 94. ആരോഗ്യപ്രവര്‍ത്തകര്‍ 18. അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാമ്ബുറം ഇമ്ബിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാര്‍, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീര്‍ എന്നിവരാണ് മരിച്ചത്. നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു.
തിരുവനന്തപുരം 289, കാസര്‍കോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേര്‍ രോഗമുക്തി നേടി. 27608 സാമ്ബിള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1251 പേർക്ക്
Read Time:1 Minute, 26 Second