ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ സമർപ്പണം സെപ്തംബർ 4 വെള്ളിയാഴ്ച്ച വൊർക്കാടിയിൽ

മഞ്ചേശ്വരം: ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച എട്ട് പഞ്ചായത്തുകളിലെ ബൈത്തുറഹ്മ പദ്ധതിയുടെ എട്ടാമത്തേതും അവസാനത്തേതുമായ ബൈത്തുറഹ്മ വോർക്കാടി പഞ്ചായത്തിൽ സമർപ്പിക്കുകയാണ്. വൊർക്കിടിയിലെ ധർമ്മനഗറിൽ നിർമ്മാണം പൂർത്തീകരിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം 2026 സെപ്റ്റെംബർ 4 വെള്ളിയാഴ്ച്ച 2മണിക്ക് PACE GROUP MD മുഹമ്മദ് സൽമാൻ ഇബ്രാഹിം നിർവഹിക്കും.
പൊതു പരിപാടി മഞ്ചേശ്വരം MLA ഐകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ദുബൈ കെഎംസിസി വെൽഫെയർ സ്‌കീമിന്റെ മരണാനന്തര സഹായ വിതരണം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ നിർവഹിക്കും.
ചടങ്ങിൽ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിക്കും.ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഓരോ പഞ്ചായത്തിലും ബൈതുറഹ്മ എന്ന അഭിമാന പദ്ധതിയുടെ പൂർത്തീകരണമാണ് കെഎംസിസി പ്രവർത്തകരുടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ നടക്കുന്നത്. അടുത്ത ഘട്ടം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും കുടിവെള്ള പദ്ധതി കൊണ്ട് വരാൻ ദുബൈ കെഎംസിസി മഞ്ചേശ്വരം കമ്മിറ്റി ആലോചനയിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


