കുമ്പള ടൗൺ:ട്രാഫിക്ക് പരിഷ്കരണം നടപ്പിലാക്കുന്നു;പരീക്ഷണം ആരംഭിച്ചു

കമ്പള: കുമ്പള ടൗണിലെ നില നിൽക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലക്ക് പുതിയ സംവിധാനങ്ങളോടെ ട്രാഫിക് പരിഷ്കരണം നടപ്പിലാകുന്നതിൻ്റെ മുന്നോടിയായി ഒക്ടോബർ ആറാം തീയതി മുതൽ ആരംഭിച്ച ട്രാഫിക് പരിഷ്കരണം പതിനാറാം തീയതിവരെയും തുടർന്ന് സ്ഥിരമായുള്ള ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും.
പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ബസ്-ഓട്ടോ- ടാക്സി-ഗുഡ്‌സ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ,വ്യാപാരി വ്യവസായി, ഹോട്ടൽ റെസ്റ്റോറൻ്റ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ വന്ന നിർദ്ദേശങ്ങളും ട്രാഫിക് രഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരവുമാണ് ട്രാഫിക് പരിഷ്കരണം കുമ്പള ടൗണിൽ നടപ്പിലാക്കുന്നത്.
ഓട്ടോ സ്റ്റാന്റിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ
1. പ്രകാശ് മെഡിക്കൽ മുതൽ ഒബർള കോപ്ലക്സിനടുത്തുള്ള ട്രാൻസ്ഫോർമാർ വരെ
2. കുമ്പള പോലീസ് സ്റ്റേഷൻ റോഡിൻ്റെ ഇടത് വശത്തോട് ചേർന്ന് മത്സ്യ മാർക്കറ്റ് റോഡ് മുതൽ താഴോട്ടു
3. ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം നിലവിൽ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലം
4. ഡോക്ട്ടേർസ് ഹോസ്പിറ്റലിന് സമീപം നിലവിൽ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലം
5. . കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് സമീപം നിലവിൽ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലം
ടാക്സി കാറ്- ജീപ്പ് പാർക്ക് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലം
സൈഗം കോപ്ലക്സിന് മുൻവശം
ഒബർള കോപ്ലക്സിലെ കൊട്ടൂടൽ ഹാർവേർസ് ഷോപ്പിന് മുൻ വശമാണ് ചെറിയ ഗുഡ്‌സ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിശ്ചയിച്ചിട്ടുളളത്
ബസുകൾ പാർക്ക് ചെയ്യാനുള്ള നിർദ്ദേശങ്ങൾ
1. ടൗണിലെ നിലവിലെ കെ എസ് ടി പി ബസ്സ് ഷെൽട്ടർ വേ-1 ആരിക്കാടി ബംബ്രാണ, ബായിക്കട്ടെ, കളത്തൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ
2. മഹേഷ് ഇളക്ട്രോണിക്സ് മുൻവശം വേ-2 ബന്തിയോട്, ഉപ്പള തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ
3. സുലഭ ഷോപ്പിന് മുൻവശം വേ-3 മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ( കെ എസ് ആർ ടി സി)
4. കാനറാ ബാങ്കിന് മുൻവശം വേ-4 കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ
5. ജീവൻ രേഖ മെഡിക്കലിന് മുൻവശം വേ-5 കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ (കെ എസ് ആർ ടി സി)
6. കെ എസ് ടി പി പുതുതായി നിർമ്മിച്ച ബസ്സ് ഷെൽട്ടർവേ-6 പേരാൽ കണ്ണൂർ,പെർള, ബദിയടുക്ക, മുള്ളേരിയ സുള്ള്യ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ
പോലീസ് സ്റ്റേഷൻ റോഡിൻ്റെ വലത് വശം,സ്കൂൾ റോഡ്, ഓൾഡ് എക്സ്ചേഞ്ചു റോഡ്, ടേക്ക് എ ബ്രേക്ക് പരിസരം എന്നിവയാണ് സ്വകാര്യ വാഹനങ്ങൾ കുള്ള പാർക്കിങ് സ്ഥലമായി അനുവദിച്ചിട്ടുള്ളത്.
കുമ്പള ടൗണിലെ ഓട്ടോ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും രജിസ്ട്രക്ഷന്റെ ഭാഗമായി ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് ഐഡി കാർഡ് നൽകാനും,പാർക്കിങ് സ്ഥലങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിക്കാനും, മാർക്കിംങ് നടത്താനും പഞ്ചായത്ത് ഇതിന്റെ ഭാഗമായി തീരുമാനിച്ചു.
ഓട്ടോ റിക്ഷകളും മറ്റു വാഹനങ്ങളും വ്യാപാര സ്ഥാപങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും പാർക്കിംഗിനായി നിശ്ചയിച്ചിട്ടില്ലാത്ത മറ്റു സ്ഥലങ്ങളിലും വഴികളിലും നിർത്തിയിടുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി പഞ്ചായത്ത് അറിയിച്ചു.


