മികച്ച ആർക്കിടെക് സംവിധാനത്തോടെ നിർമ്മിച്ച ബൈദല സ്ക്വയർ ബിൾഡിങ്ങിൽ കൊമേഴ്ഷ്യൽ,റെസിഡൻഷ്യൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
10 ഫ്ലാറ്റുകളും മികച്ച പാർക്കിംഗ് സൗകര്യങ്ങളും,ഷോപ്പിംഗ് റൂമുകളും കസ്റ്റമേഴ്സിനുള്ള പാർക്കിംഗും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.കാൽ ലക്ഷം സ്ക്വയർ ഫീറ്റിൽ മികച്ച ഗുണമേന്മ നിലനിർത്തി കൊണ്ട് നിർമ്മിച്ച കെട്ടിടം ബന്തിയോടിന്റ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്.
ബന്തിയോട് : ദിനേന വികസന പാതയിലേക്ക് മുന്നേറുന്ന ബന്തിയോട് ടൗണിൽ സ്ഥാപിതമായ ” ബൈദല സ്ക്വയർ” നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ ,കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, കാസറഗോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്ന്,മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, ഒമാൻ ചേമ്പർ ഓഫ് കോമേഴ്സ് അംഗവും ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടറുമായ ലത്തീഫ് ഉപ്പള ഗേറ്റ്,ദുബായ് കെഎംസിസി ഉപദേശക സമിതി വൈസ്ചെയർമാനും വെൽഫിറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ യഹ്യ തളങ്കര,കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ,മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫൽ തുടങ്ങിയവർ മുഖ്യാഥിതികളായിരിക്കും. കൂടാതെ വാണിജ്യ, വ്യവസായ,സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് ബൈദലസ്ക്വയർ ഡയറ്കടർമാർ അറിയിച്ചു.