പ്രമുഖ മലയാള മാധ്യമത്തിന്റെ വ്യാജൻ കാസറഗോഡ്;ക്രോമ അസോസിയേഷൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
കാസർഗോഡ്: പ്രമുഖ മാധ്യമങ്ങളുടെ പേരിൽ അനധികൃതമായി പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റിപ്പോർട്ടേഴ്സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസിന് പരാതി നൽകി .
ക്രോമായുടെ ഇന്നലെ നടന്ന യോഗത്തിൽ ഇതിനെതിരെ പ്രമേയവും അവതരിപ്പിച്ചു. മാധ്യമ രംഗത്തെ സമഗ്രതയും ആധികാരികതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനത്തിനെതിരെ പോരാടുന്നതിലും പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിലും ദ്രുത നടപടി സ്വീകരിക്കണമെന്ന് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഹിം യുക.
കേരള റിപ്പോർട്ടർ & ഓൺലൈൻ മീഡിയ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി എന്ന നിലയിൽ, വ്യാജ വാർത്താ പ്ലാറ്റ്ഫോമുകളുടെ വ്യാപനം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, വിശ്വസനീയമായ വാർത്താ സ്രോതസ്സുകളുടെ സൽപ്പേര് നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഉടൻതന്നെ പരാതി ഇന്മേൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ തെരുവത്ത്. പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് PALLAPADY ONINE, KL 14 ONLINE, KSD LIVE, HAQ NEWS, TRUE NEWS, ART LIVE, LIVE TODAY MALAYALAM, തുടങ്ങിയ മാധ്യമ സ്ഥാപനം പ്രതിനിധികൾ പങ്കെടുത്തു . ട്രഷറർ സൈനുദ്ദീൻ നന്ദി അറിയിച്ചു.
സത്യസന്ധമായ വാർത്തകൾ തൽസമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന എല്ലാ ഓൺലൈൻ മാധ്യമങ്ങൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.