അഡ്വക്കേറ്റ് ഇബ്രാഹിം ഖലീലിന് നിയമത്തിൽ യുജിസി നെറ്റ്;ബന്ദിയോട് അടുക്കം സ്വദേശിയായ ബദ്രിയ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് ഇബ്രാഹിം ഖലീൽ
ബന്തിയോട്:അഡ്വക്കേറ്റ് ഇബ്രാഹിം ഖലീലിന് നിയമത്തിൽ യുജിസി നെറ്റ്. ഇന്ത്യയിലെ യൂണിവേഴ്സിറ്റികളിലേക്കും കോളേജിലേക്കുമുള്ള അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത തെളിയിക്കുന്ന ദേശീയ പരീക്ഷയാണ് യു ജി സി നെറ്റ്.
ബന്ദിയോട് അടുക്കം സ്വദേശിയായ ബദ്രിയ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് ഇബ്രാഹിം ഖലീൽ.
നിയമത്തിൽ ജെ.ആർ. എഫ് നേടി മനുഷ്യാവകാശ വിഷയത്തിൽ പി എച്ച് ഡി ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ് ഇദ്ദേഹം ഇപ്പോൾ. 2015 ൽ തിരൂർ തുഞ്ചത്തെഴുത്തച്ചൻ മലയാള യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാശാസ്ത്ര വിഭാഗത്തിലെ ആദ്യത്തെ യു.ജി.സി നെറ്റ് ജേതാവുംകൂടിയായിരുന്നു.
നിലവിൽ കേരള സെൻട്രൽ യൂണിവേഴ്സിറ്റി നിയമവിഭാഗം എൽ. എൽ. എം നാലാം സെമസ്റ്റർ വിദ്യാർഥിയാണ്.