മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക് കുറ്റിയടിച്ചു
ഉപ്പള :മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബംബ്രാണയിൽ നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ ഭവന പദ്ധതിക്ക് കുമ്പോൽ സയ്യിദ് അലി തങ്ങൾ തറക്കല്ലിൽ കർമ്മം നിർവഹിച്ചു.
തറക്കല്ലിടൽ കർമ്മത്തിന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ.ആരിഫ്,മണ്ഡലം ട്രഷറർ അഷ്റഫ് കർള,മസ്കത്ത് കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് അബ്ബു റോയൽ, നേതാക്കളായ അബൂ ബദ്രിയനഗർ,സുബൈർ തമാം.ഹനീഫ് ബാളിയൂർ,കരീം കക്കടം,അറഫാത്ത്,മുൻ ഭാരവാഹികളായ മൊയ്ദീൻ കാണ്ഡൽ,അബ്ദുല്ല ഊജംപദാവ്,ഹുസൈൻ കെ.കെ.റോഡ് മുസ്ലിം ലീഗ് നേതാക്കളായ ബി.എൻ.ഹമീദലി മൊഗ്രാൽ,ഗഫൂർ എരിയാൽ,ജി.എ.അഹ്മദ് കുഞ്ഞി ഗുദുർ,അബ്ദുല്ല പട്ട,എം.പി.ഖാലിദ്,സിദ്ദീഖ് ദണ്ഡഗോളി,ജമീല സിദ്ദിഖ്,ബംബ്രാണ ജമാഅത്ത് പ്രസിഡന്റ് അല്ലിക്ക അന്തിഞ്ഞി എന്നിവർ സംബന്ധിച്ചു.
മണ്ഡലത്തിലെ നിർധനരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ട ചികിത്സ ധനസഹായം, വീടുകളുടെ അറ്റകുറ്റ പണിക്കുള്ള ധനസഹായം,നിർധനരായ പെൺകുട്ടികൾക്കുള്ള വിവാഹധനസഹായം,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലേ കുട്ടികൾക്കുള്ള പഠന സഹായം എന്നീ കാരുണ്യ പ്രവർത്തനങ്ങൾ മസ്കത്ത് കെ.എം.സി.സി. മണ്ഡലം കമ്മിറ്റി ചെയ്തുവരുന്നു.