“തൻബിഹ്” ലഹരി വിരുദ്ധ ക്യാമ്പയിൻ ,2022 ഡിസംബർ 20 മുതൽ 2023ജനുവരി 20 വരെ
മഞ്ചേശ്വരം :തൻബീഹ് (ഉണർത്തുക) എന്ന പേരിൽ ലഹരിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ക്യാമ്പയിനിന് നാളെ 20.12.2022 ന് വൈകുന്നേരം 4.30 ന് ഉദ്യാവരം 1000 ജമാഅത്ത് സമീപത്തെ കേന്ദ്ര മഹൽ മദ്രസ ക്യാമ്പസിൽ തുടക്കം കുറിക്കും .
ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ 2023 ജനുവരി 20 വിദ്യാർത്ഥി റാലിയോടെയും പൊതുജന സമ്മേളനത്തോടെയും അവസാനിക്കും. ഇതോടൊപ്പം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിവാഹ ദൂർത്ത്, ജന്മദിനാഘോഷം പോലോത്ത അനാചാരങ്ങൾക്കെതിരെയും ജെൻഡർ ന്യൂട്രാലിറ്റി, പാഠ്യപദ്ധതി ചട്ടക്കൂട് ഒളിയജണ്ടകൾകെതിരെയും ക്യാമ്പയിനിൽ പ്രചരണം നടത്തും. 2022 ഡിസംബർ 20 ചൊവ്വാഴ്ച ഉദ്യാവരം കേന്ദ്ര മദ്രസയിൽ വൈകുന്നേരം 4.30ന് ക്യാമ്പയിനിന് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടി മഞ്ചേശ്വരം മണ്ഡലം എംഎൽഎ എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്യും.
സയ്യിദ് സൈഫുള്ള തങ്ങൾ, ഹാഷിർ ഹാമിതി, സമസ്ത മുഫത്തിഷ് അബ്ദുറഷീദ് മൗലവി മറ്റു നേതാക്കന്മാരും പങ്കെടുക്കും.
2022 ഡിസംബർ 20 മുതൽ 2023 ജനുവരി 20 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ പാരന്റിംഗ് ക്ലാസ്, SKSBV കുട്ടിക്കൂട്ടം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, പ്രബന്ധരചന മത്സരം, പ്രമേയ പ്രഭാഷണം, എന്നിവ നടക്കും.
2023 ജനുവരി 20ന് വൈകുന്നേരം സമാപന പൊതുസമ്മേളനം ഉണ്ടാകും.
മത രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യു.കെ സൈഫുള്ള തങ്ങൾ, അബ്ദുൽ ഖാദർ ഫൈസി, അബ്ദുൽ നാസർ അസ്ഹരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സൽമാൻ ഫാരിസ് യമാനി, ഉമറുൽ ഫാറൂഖ് യമാനി സംബന്ധിച്ചു.
“തൻബിഹ്” ലഹരി വിരുദ്ധ ക്യാമ്പയിൻ ,നാളെ മുതൽ 2023ജനുവരി 20 വരെ
Read Time:2 Minute, 40 Second