ധീരമായ രക്ഷാപ്രവർത്തനം; മംഗൽപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ബി ഇബ്രാഹിമിനെ മംഗൽപാടി ജനകീയവേദി അനുമോദിച്ചു

0 0
Read Time:3 Minute, 3 Second

ധീരമായ രക്ഷാപ്രവർത്തനം; മംഗൽപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ബി ഇബ്രാഹിമിനെ മംഗൽപാടി ജനകീയവേദി അനുമോദിച്ചു

ഉപ്പള: ഉപ്പളയിൽ വീട്ടുവളപ്പിലെ മാലിന്യ ടാങ്കിൽ വീണ രണ്ടരവയസുള്ള കുട്ടിയെ സ്വന്തം ജീവൻ നോക്കാതെ കുഴിയിൽ ചാടി രക്ഷപ്രവർത്തനം നടത്തിയ ഉമ്പായി എന്ന് വിളിക്കുന്ന ഇബ്രാഹിം പി. ബി യെ മംഗൽപാടി ജനകീയവേദി ആദരിച്ചു.
ഉപ്പള ഫയർ ആൻഡ് റിസ്ക്യു ഓഫീസർമാരുടെ സന്നിദ്ധ്യത്തിലായിരുന്നു അനുമോധാനം. അനുമോദനച്ചടങ് ഫയർ ആൻഡ് റിസ്ക്യു സീനിയർ ഫയർ ഓഫീസർ ശ്രീ. സുനിൽ ഉദ്ഘടാനം ചെയ്തു.
ഫയർ ഓഫീസർമാരായ ശ്രീ. മുരളി, ശ്രീ. മാത്യു എന്നിവർ സംബന്ധിച്ചു.സ്വജീവൻപോലും മറന്ന് ഇത്തരം ധീരപ്രവർത്തനം നടത്തിയ ഇബ്രാഹിമിനെ ഫയർ ആൻഡ് റസ്ക്യു അഭിനന്ദിച്ചു.
അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഫയർ ആൻഡ് റിസ്ക്യു വിഭാഗത്തെ സഹായിക്കാൻ പ്രതിഫലമില്ലാതെ സേവന സന്നദ്ധരായി വരുന്നവരെ ഉൾപ്പെടുത്തി ഒരു സിവിൽ സേന രൂപീകരിച്ചിട്ടുണ്ടെന്നും അതിലേക്ക് ഇബ്രാഹിമ്മിനെപ്പോലെ ഉള്ളവരെയാണ് ആവശ്യമെന്നും സീനിയർ ഫയർ ഓഫീസർ ശ്രീ. സുനിൽ പറഞ്ഞു.
ഇബ്രാഹിമിനെ ഫലകം നൽകി അദ്ദേഹം അനുമോദിച്ചു.ഇബ്രാഹിമിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും സഹായവും ഫയർ ആൻഡ് റസ്ക്യു വാഗ്ദാനം ചെയ്തു.രക്ഷാ പ്രവർത്തനവും ജീവകാരുണ്യ സേവന പ്രവർത്തനവും ഇബ്രാഹിമിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. വളരെക്കാലമായി സമാനമായ നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിപ്പോരുകയാണ്. പഞ്ചായത്ത് മെമ്പറായി ജനം അദ്ദേഹത്തെ തെരഞ്ഞെടുക്കാനും കാരണം അദ്ദേഹത്തിന്റെ ത്യാഗമനസ്കതയാണ്.

ഫയർ ആൻഡ് റിസ്ക്യു ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ എം ജെ വി നൽകിയ അനുമോദനം എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണെന്നും എനിക്കിത് കൂടുതൽ ധൈര്യം പകരുന്നുവെന്നും നന്ദിപ്രസംഗത്തിൽ ഇബ്രാഹിം പറഞ്ഞു.
എം. ജെ.വി കൺവീനർ ശ്രീ. അബു തമാം അദ്ധ്യക്ഷനായി.ശ്രീ മഹമൂദ് കൈകമ്പ, സത്യൻ. സി. ഉപ്പള, സൈനുദ്ദീൻ അഡ്ക്ക, നാസർ ഹിദായത്ത്‌ നഗർ, ഒ. എം റഷീദ്,എന്നിവർ അനുമോദിച്ചു സംസാരിച്ചു.ശ്രീ.സിദ്ദിഖ് കൈകമ്പ സ്വാഗതവും,അശാഫ് മൂസ നന്ദിയും പറഞ്ഞു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!