മംഗൽപാടിയിലെ മാലിന്യ രൂക്ഷം,ശാശ്വത പരിഹാരം;മംഗൽപാടി ജനകീയ വേദിക്ക് ജില്ലാ കളക്ടറുടെ പ്രത്യേക ക്ഷണം
ഉപ്പള: മംഗൽപാടി പ്രദേശത്തെ അതിരൂക്ഷമായ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് കുബണൂരിലെ മാലിന്യ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ വിദഗ്ധ പഠനം നടത്താൻ ഈ വിഷയത്തിൽ സർക്കാർ അംഗീകാരമുള്ള വിദഗ്ധനായ ശ്രീ. ശ്രീനിവാസനെ ചുമതലപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി ജില്ലാ അസി. കളക്ടർ മിഥുൻ പ്രേംരാജ് ഐ.എ.എസിന് നിവേദനം നൽകി .
കഴിഞ്ഞ ആഴ്ച മംഗൽപാടി പഞ്ചായത് ഹാളിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത മംഗൽപാടി ജനകീയ വേദി പ്രവർത്തകർ വർഷങ്ങളായി മംഗൽപാടി ജനകീയ വേദി മാലിന്യ വിഷയവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് അധികാരികൾക്ക് നൽകിയ മുന്നറിയിപ്പുകളും, നിവേദനങ്ങളും അവഗണിച്ചതിന്റെ പരിണിത ഫലമാണ് ഇപ്പോൾ മംഗല്പാടിയിൽ അനുഭവിക്കുന്നത് എന്നും വർഷങ്ങൾക്ക് മുമ്പ് 2017 ൽ തന്നെ ജനകീയ വേദി പ്രവർത്തകർ കുബണൂരിലെ മാലിന്യ ശാലയിൽ കെട്ടിക്കിടക്കുന്ന മാലിന്യ മലയുടെ ഭവിഷ്യത്തുകളെക്കുറിച്ചു പഠനം നടത്തി എത്രയും വേഗം ഈ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വിദഗ്ധ സമിതിയെ ഏൽപ്പിക്കണം എന്നും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയോട് അപേക്ഷിച്ചിരുന്നു എന്ന് ജില്ലാ അസിസ്റ്റന്റ് കലക്ടറെ അറിയിച്ചതനുസരിച്ചു ജില്ലാ കളക്ടർ പ്രത്യേക താത്പര്യം എടുത്തു മംഗൽപാടി ജനകീയ വേദി പ്രവർത്തകരോട് പ്രസ്തുത വിദഗ്ധനായ ശ്രീനിവാസന്റെ പൂർണ വിവരങ്ങൾ അടങ്ങിയ നിവേദനം അസിസ്റ്റന്റ് കളക്ടർക്ക് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
അതനുസരിച്ചു മംഗൽപാടി ജനകീയ വേദി പ്രവർത്തകരായ അബൂ തമാം, സിദ്ധീഖ് കൈക്കമ്പ, അഷാഫ് മൂസകുഞ്ഞി, മഹ്മൂദ് കൈകമ്പ, സൈനുദ്ദീൻ അട്ക്ക തുടങ്ങിയവർ ഇന്നലെ ജില്ലാ കളക്ടറേറ്റിൽ വെച്ച് അസിസ്റ്റന്റ് കളക്ടർക്ക് നേരിൽ നിവേദനം സമർപ്പിച്ചത്.