ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജർമനിയെ വീഴ്ത്തി ജപ്പാൻ

0 0
Read Time:2 Minute, 21 Second

ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജർമനിയെ വീഴ്ത്തി ജപ്പാൻ

ഇന്നലെ അർജന്റീനയാണെങ്കിൽ ഇന്ന് നറുക്ക് വീണത് കരുത്തന്മാരായ ജർമനിക്കാണ്

ഖത്തർ ലോകകപ്പിൽ ഇനിയെന്തൊക്കെ കാണാനുണ്ടാകും! ഇന്നലെ അർജന്റീനയാണെങ്കിൽ ഇന്ന് നറുക്ക് വീണത് കരുത്തന്മാരായ ജർമനിക്കാണ്. സൗദിയോട് തോറ്റ അർജന്റീനയുടെ അവസ്ഥയിലായി ജർമനി. ഇത്തിരിക്കുഞ്ഞന്മാരെന്ന പരിഹാസമേറ്റുവാങ്ങിയ ജപ്പാനോടാണ് ജർമനി 2-1 ന് പരാജയമേറ്റുവാങ്ങിയത്.
കഴിഞ്ഞ ദിവസത്തെ അർജന്റീന-സൗദി മത്സരത്തിന്റെ തനിയാവർത്തനം പോലെയായിരുന്നു ഇന്നത്തെ ജർമനി-ജപ്പാൻ മത്സരം. സൗദിയുടെ അനുഭവം മുന്നിലുള്ളതു കൊണ്ട് ആദ്യം ലീഡ് നേടിയെങ്കിലും ജർമനി ആരാധകർക്ക് ഉള്ളിലൊരു ഭയമുണ്ടായിരുന്നു. ഒടുവിൽ ആ ഭയപ്പെട്ടതു തന്നെ ജപ്പാൻ നൽകുകയും ചെയ്തു. ഒന്നിന് പകരം രണ്ട് ഗോളുകൾ നൽകിയാണ് ജപ്പാൻ എന്ന കുഞ്ഞൻ കരുത്തന്മാരെന്ന് വാഴ്ത്തപ്പെട്ട ജർമനിയെ മലർത്തിയടിച്ചത്.
അർജന്റീനയെ പോലെ പെനാൽട്ടിയിലൂടെയായിരുന്നു ജർമനി ലീഡ് നേടിയത്. മുപ്പത്തിമൂന്നാം മിനുട്ടിൽ ഇൽകൈ ഗുണ്ടോഗനിലൂടെയായിരുന്നു ജർമനിയുടെ ലീഡ്. എഴുപത്തിയഞ്ചാം മിനുട്ടിൽ ഡൊവാൻ നൽകിയ ഗോളിലൂടെ ജപ്പാൻ ജർമനിക്കൊപ്പമെത്തി. ഇതോടെ അർജന്റീന ആവർത്തിക്കുമോ എന്ന ആശങ്കയിലായി ആരാധകരും. ആശങ്കയ്ക്ക് അവസാന ആണിയായി എട്ട് മിനുട്ടിന് ശേഷം അസാനോ ഗോൾവല കുലുക്കി ജർമനിയുടെ പരാജയം എഴുതി ചേർത്തു.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!