ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണം:
മഞ്ചേശ്വരത്ത് ജനകീയ വേദിയുടെ പ്രതിഷേധ ധർണ്ണ 31ന്
കുമ്പള: മഞ്ചേശ്വരത്ത് നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാതയുടെ അശാസ്ത്രീയത ചൂണ്ടി കാണിച്ച് മഞ്ചേശ്വരം ജനകീയ വേദി രാഷ്ട്രീയ ഹേദ്ദാരി ഹോരാട്ട സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തിങ്കളാഴ്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
മഞ്ചേശ്വരം രാഗം മുതൽ ഗോവിന്ദപൈ വരെയുള്ള ദേശീയ പാതക്കിടയിൽ അണ്ടർ പാസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സൂചന ധർണ്ണ സംഘടിപ്പിക്കുന്നതെന്ന് ജനകീയ വേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ദേശീയ പാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തോടെ നാട് വിഭജിക്കുകയാണ്. മഞ്ചേശ്വരം, വൊർക്കാടി, ബെൽമ, മുടിപ്പു തുടങ്ങിയ പഞ്ചായത്തിലെ നിവാസികളും മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ ആശ്രയിക്കുന്ന ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ആവശ്യക്കാർക്കുമാണ് യാത്ര ക്ലേശം നേരിടുക.
നിലവിലെ നിർമ്മാണത്തിലെ അശാസ്ത്രീയത ബോധ്യപ്പെടുത്തി സ്ഥലം എം എൽ എ എ.കെ.എം.അഷ്റഫിന് നിവേദനം നൽകിയിട്ടുണ്ട്. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മഞ്ചേശ്വരം ജനകീയ വേദി ഭാരവാഹികളായ ഇബ്റാഹിം ബട്ടർഫ്ലൈ
(ട്രഷറർ),യാദവ് ബഡാജെ
(വൈ.ചെയർ)സകരിയ ഷാലിമാർ
(ചെയർമാൻ)അഷ്റഫ് ബഡാജെ
(ജന.കൺവീനർ)നൈനാർ അഹ്മദ്
(കൺവീനർ) എന്നിവർ സംബന്ധിച്ചു.
ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണം; മഞ്ചേശ്വരത്ത് ജനകീയ വേദിയുടെ പ്രതിഷേധ ധർണ്ണ 31ന്
Read Time:2 Minute, 5 Second