പിയർ എഡ്യൂക്കേറ്റർസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

പിയർ എഡ്യൂക്കേറ്റർസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

0 0
Read Time:2 Minute, 52 Second

പിയർ എഡ്യൂക്കേറ്റർസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കുമ്പള: കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കുമ്പളയുടെ ആഭിമുഖ്യത്തിൽ സീതാംഗോളി ഐ.സി.ഡി.എസ് കോൺഫറൻസ് ഹാളിൽ വച്ച് പിയർ എഡ്യൂക്കേറ്റർസ് പരിശീലന പരിപാടി സംഘടിപ്പിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി ചെയർമാൻ ശ്രീ.പാലാക്ഷ റൈ. പി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ .അബ്ദുൽ മജീദ് എം. എച്ച് (പുത്തിഗെ ഗ്രാമപഞ്ചായത്ത്
ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ) അധ്യക്ഷത
വഹിച്ചു. PRO/ LO ശ്രീ.സന്തോഷ് കുമ്പള ചടങ്ങിന് സ്വാഗതം പറഞ്ഞു
ശ്രീമതി. അനിത.എം,
(പുത്തിഗെ
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ),
ശ്രീമതി. കാവ്യശ്രീ. ബി. കെ (മെമ്പർ പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ )
പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് അശ്വമേധം 6.0 കുഷ്ഠരോഗ വിരുദ്ധ പ്രതജ്ഞ കുമാരി. ഫാത്തിമത്ത് കൈറുനിസ( സ്കൂൾ വിദ്യാർത്ഥിനി) ചൊല്ലികൊടുത്തു. അഡോളസെൻ്റ് കൗൺസിലർ രാജലക്ഷ്മി പരിപാടിക്ക് നന്ദി പറഞ്ഞു. തുടർന്ന് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ.ടെന്നിസൺ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ
ശ്രീ . തിരുമലേശ്വര.എൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. മേഴ്‌സി ബിജോളി, കൗൺസിലർ കുമാരി രാജലക്ഷ്മി എന്നിവർ പ്രഥമ ശുശ്രൂഷ,ലഹരിയും അക്രമവും,കമ്യൂണിക്കേബിൾ ആൻഡ് നോൺ കമ്യൂണിക്കബിൾ ഡിസീസസ്സ്, കൗമാര ശാരീരിക മാറ്റങ്ങൾ, കൗമാരവും സഹപഠന സഹായിയും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും പ്രവർത്തനങ്ങളും കൈകാര്യം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.മോഹൻ ,RBSK നേഴ്സ് ശ്രീമതി.രുഗ്മവതി,
ആശാവർക്കർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ബ്ലോക്കിലെ വിവിധ സ്കൂളുകളിൽ നിന്നും എട്ടും ഒമ്പതും ക്ലാസ്സുകളിലെ 63 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി തുടർന്ന് വിവിധ കലാപരിപാടികളോടെ വൈകുന്നേരത്തോടെ പരിപാടി സമാപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!