ദുബൈ ‘സാലിക്’ നിരക്കിൽ നാളെ മുതൽ മാറ്റം;എപ്പോഴൊക്കായാണ് സൗജന്യം ; അറിയാം
ദുബൈ: എമിറേറ്റിലെ റോഡ് ടോൾ സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറ്റം വെള്ളിയാഴ്ച നിലവിൽവരും. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരുന്നതാണ് പ്രധാനമാറ്റം. അതേസമയം, എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒന്നുമുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.
പ്രവൃത്തിദിനങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറു മുതൽ 10 വരെയും, വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയുമാണ് ടോൾ ഗേറ്റ് കടന്നുപോകുന്നതിന് ആറ് ദിർഹം നൽകേണ്ടത്.
തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതു അവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റു പൊതുഅവധികൾ, പ്രധാനപരിപാടി നടക്കും ദിവസങ്ങൾ എന്നിവയിൽ എല്ല സമയത്തും നാല് ദിർഹം സാലി ക്ക് ഈടാക്കാനാണ് തീരുമാനം.

ദുബൈ ‘സാലിക്’ നിരക്കിൽ നാളെ മുതൽ മാറ്റം;എപ്പോഴൊക്കായാണ് സൗജന്യം ; അറിയാം
Read Time:1 Minute, 26 Second