കുമ്പള:ഇമാം ശാഫി ഇസ് ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം (ജൽസ:സീറത്തു ഇമാം ശാഫി) ജനുവരി 23,24,25 തീയതികളിൽ അക്കാദമി കാംപസിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സിയാറത്ത്,പതാക ഉയർത്തൽ, ഖത്മുൽ ഖുർആൻ,ത്രെഡ് എക്സ്പോ, ഹോം കമിങ് മജ്ലിസുന്നൂർ,ഇശ്ഖ് മജ്ലിസ്, മഹല്ല് – പ്രാസ്ഥാനിക സംഗമം,
ഇമാം ശാഫി മൗലീദ്, മത പ്രഭാഷണം, ഇത്തിസാൽ, സമാപന സംഗമം എന്നിവയാണ് പ്രധാന പരിപാടികൾ.
23 വ്യാഴം രാവിലെ 9 ന് കെ.കെ. മാഹിൻ മുസ് ലിയാർ സിയാറത്തിന് നേതൃത്വം നൽകും.തുടർന്ന് മുഹമ്മദ് ശാഫി ഹാജി മീപ്പിരി പതാക ഉയർത്തും.9.45 ത്രെഡ് ആർട് എക്സ്പോ മുഹമ്മദ് അറബി ഹാജി ഉദ്ഘാടനം ചെയ്യും.
ഖത്മുൽ ഖുർആന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ നേതൃത്വം നൽകും.
ഉച്ചയ്ക്ക് രണ്ടിന് ഹോം കമിങ് എന്ന പേരിൽ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം
നടക്കും.
രാത്രി 7 ന് ഉദ്ഘാടന സംഗമം
സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
എം.പി മുഹമ്മദ് സഅദി അധ്യക്ഷനാകും.സയ്യിദ് എം.എസ്.തങ്ങൾ മദനി
ഓലമുണ്ട പ്രാർത്ഥന നടത്തും.
അബൂബക്കർ സാലൂദ് നിസാമി സ്വാഗതം പറയും.
രാത്രി 8ന് ഖാഫില ബുർദാ സംഘത്തിൻ്റെ നേതൃത്വത്തിൽ ബുർദ മജ്ലിസ് നടക്കും.8.30 ന് ഇശ്ഖ് മജ്ലിസിന്
അൻവർ അലി ഹുദവി നേതൃത്വം നൽകും.
9.30 ന് മജ്ലിസുന്നൂറിന് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ നേതൃത്വം നൽകും.
24ന് വെള്ളി വൈകിട്ട് 4ന് മഹല്ല് പ്രാസ്ഥാനിക സംഗമം എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മൂസാ ഹാജി കോഹിനൂർ അധ്യക്ഷനാകും. സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തും.അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ റഹിമാൻ ഹൈതമി സ്വാഗതം പറയും.
രാത്രി 7 ന് ഇമാം ശാഫി മൗലീദ്, റാത്തീബ് അസ്മാഉൽ ഹുസ്ന നടക്കും. സയ്യിദ് ഷറഫുദ്ധീൻ തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.അക്രം ശൈഖ് മുഖ്യാതിഥിയാകും. അലി ദാരിമി കിന്യ സ്വാഗതം പറയും.
25 ശനി രാവിലെ 10ന് ഇത്തിസാൽ കുടുംബ സംഗമവും സമാപനവും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ.ഇസുദ്ധീൻ മുഹമ്മദ് ഹാജി അധ്യക്ഷനാകും.തനാസുർ പ്രഖ്യാപനം കെ.എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ,
ലോഗോ ലോഞ്ചിങ് പി.വി അബ്ദുൽ സലാം ദാരിമി ആലംപാടി, നെയിം ആൻഡ് മോട്ടോ റിവീലിങ് ഉസ്മാൻ ഫൈസി തോഡാർ എന്നിവർ നിർവഹിക്കും.
കെ.എൽ. അബ്ദുൽ ഖാദർ അൽ ഖാസിമി സ്വാഗതം പറയും.എസ്.എൻ.ഇ.സി റാങ്ക് അവാർഡ് ദാനം മുഹമ്മദ് അറബി ഹാജി കുമ്പള, യഹ് യ തളങ്കര, സ്പീക് അബ്ദുല്ലക്കുഞ്ഞി, മീപ്പിരി ശാഫി ഹാജി, മൂസാ ഹാജി കോഹിനൂർ, ഡോ.ഫസൽ റഹ്മാൻ, ഒമാൻ മുഹമ്മദ് ഹാജി, സൈനുൽ ആബിദീൻ തങ്ങൾ ദമാം, സ്പിക്ക് അബ്ദുൽ ഹമീദ്, ഗഫൂർ എരിയാൽ, ശാഫി പാറക്കട്ട ബഹ്റൈൻ, ഖാലിദ് ബംബ്രാണ എന്നിവർ നിർവഹിക്കും.
ബി.എം ഫാറൂഖ് ബെംഗളൂരു, ആർ.പി.സി പ്രസിഡൻ്റ് ഇനായത്ത് അലി എന്നിവർ മുഖ്യാതിഥികളാകും.
ഷറഫുദ്ധീൻ ഫൈസി ഇത്തിസാൽ സന്ദേശം നൽകും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി പ്രഭാഷണം നടത്തും.
ബി. കെ അബ്ദുൽ ഖാദിർ അൽ ഖാസിമി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
വാർത്താ സമ്മേളനത്തിൽ
കെ.എൽ. അബ്ദുൽ ഖാദിർ അൽ ഖാസിമി, മൂസാ ഹാജി കോഹിനൂർ,അബൂബക്കർ സാലൂദ് നിസാമി, പി.വി സുബൈർ നിസാമി,അബ്ദുൽ റഹിമാൻ ഹൈതമി, അലി ദാരിമി, ഖലീൽ അശ്ശാഫി എന്നിവർ സംബന്ധിച്ചു