എ.ഐ കെ.എം.സി.സി. മുംബൈ ഡിസ്റ്റ്ട്രിക്റ്റ് കെ.എം.പി.ൽ 2025; താര ലേലം അവസാനിച്ചു
മുംബൈ :.ഐ കെ.എം.സി.സി. മുംബൈ ഡിസ്റ്റ്ട്രിക്റ്റ്
, ക്രിക്കറ്റ് വാരിയേഴ്സും മുംബൈ പുള്ളൊയും സംയുക്തമായി സംഘടിപ്പിക്കുന്ന കെ.എം.പി.എൽ 2025 മെഗാ താര ലേലം അവസാനിച്ചു.
മുംബൈ പ്രോസ്പെക്റ്റ് അനക്സിൽ വെച്ച് നടന്ന താരലേലം വളരെ കൃത്യതയോടെയും വാശിയേറിയതുമായിരുന്നു.
2025 ഫെബ്രുവരി 10ന് മുംബൈ പോലീസ് ജിംഖാന ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഓരോ ടീമിലും 13 വീതം കളിക്കാർ ഉണ്ടായിരിക്കും മൊത്തം 78 പ്രഗത്ഭ കളിക്കാരാണ് മത്സരത്തിൽ ഇടം നേടിയത്.
ന്യൂ കാലിക്കറ്റ് ട്രാവൽസിന്റെ കീഴിലുള്ള ന്യൂ കാലിക്കറ്റ് ടീം , അഡ്വ.മുഹമ്മദ് അഷ്റഫിന്റെ കീഴിലുള്ള മുംബൈ ക്രിക്കറ്റ് മാഫിയ , അബ്ബാസ് മാർക്കറ്റിന്റ ഉടമസ്ഥതയിലുള്ള ടീം95 , വി.കെ സൈനുദ്ദീൻ ഉടമയായ വി.കെ ബ്ലാസ്റ്റേർസ് , ഉമറലി പി.കെ.സി യുടെ ടീം വോൾഗ മാവറിക്സ് , സിദ്ദീഖ് പി.വി യുടെ കീഴിലുള്ള എ.എസ്.ആർ വാരിയേർസ് എന്നീ ആറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും .
താരലേലത്തിൽ ഫൈസാൻ അബ്ദുൽ ഖാദറിനെ ഏറ്റവും കൂടുതൽ തുകയ്ക്ക് എ.എസ്.ആർ വാരിയർസ് സ്വന്തമാക്കിയപ്പോൾ
ഫിറോസ് റഹ്മാൻ (വി.കെ ബ്ലാസ്റ്റർസ്) ഗൗസൽ (മുംബൈ ക്രിക്കറ്റ് മാഫിയ) ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം ചെയ്യപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും താരങ്ങളായി.
പ്രമുഖ വൃവസായി എം.എ ഖാലിദ് മുഖ്യാഥിതിയായിരുന്നു.
എഐകെഎംസിസി മുംബൈ ജില്ലാ ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ, ക്രിക്കറ്റ് വാരിയേഴ്‌സിൽ നിന്നും ക്യാപ്റ്റൻ സുബൈർ, ഇബ്രാഹിം ഖലീൽ, സമദ്, നഫീഹ്, മുഹസ്, മക്‌സൂദ്, ഫിറോസ്, അസീസ്, ഫയാസ്, ഹാരിസ്, ഷയ്യയും മുംബൈ പുള്ളോ ചെയർമാൻ റൗഫ് നോവൽറ്റി എന്നിവർ പങ്കെടുത്തു. കെഎംപിഎൽ ചെയർമാൻ മഷൂദ് മാണിക്കോത്ത് നന്ദി അറിയിച്ചു.