എസ്.കെ.എസ്.എസ്.എഫ്.ഉപ്പള മേഖല ‘സർഗലയം’ സ്വാഗത സംഘം രൂപീകരിച്ചു
ബന്തിയോട്: നവമ്പർ 30ന് അട്ക്ക കതിരൊളി രിഫാഈ ശൈഖ് നഗറിൽ വെച്ച് നടക്കുന്ന “എസ്.കെ.എസ്.എസ്.എഫ്. ഉപ്പള മേഘല സർഗലയം” സ്വാഗത സംഘം രൂപീകരിച്ചു.
സാമൂഹ്യ സംസ്കാരമൂല്യങ്ങളെ പ്രബോധിപ്പിക്കാനും പ്രാദേശിക സവിശേഷതകൾക്കൊപ്പം കലാപരിപാടികൾക്ക് പ്രാധാന്യം നൽകാനും രണ്ട് വർഷത്തിലൊരിക്കൽ നടത്തി വരുന്ന കലാപരിപാടിയിമാണ് സർഗലയം.
വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും കലാ പ്രവർത്തനങ്ങളുടെ സജീവ സാന്നിദ്ധ്യം ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ പരിപാടി ഒരുക്കുന്നത്.
സ്വാഗത സംഘം ചെയർമാനായി ഖത്തർ അബ്ബാസ് ഹാജിയെയും വർക്കിംഗ് ചെയർമാൻ ഹാജി അബ്ദുൽ റഹ്മാൻ ബണ്ടസാലയെയും ജനറൽ കൺവീനറായി ഫൈസൽ ദാരിമിയെയും വർക്കിംഗ് കൺവീനറായി അബ്ദുല്ല ബി.എം.പിയെയും ട്രഷറർ ആയി ഉമ്മർ രാജാവിനെയും തെരഞ്ഞെടുത്തു.
പതിനെട്ടോളം ശാഖകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ നൂറ്റി ഒന്നോളം മത്സര ഇനങ്ങളിൽ മാറ്റുരക്കും.