യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മേൽപ്പാലം നിർമ്മാണം; കാസറഗോഡ് നാളെ ദേശീയപാത അടച്ചിടും

0 0
Read Time:1 Minute, 56 Second

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മേൽപ്പാലം നിർമ്മാണം; കാസറഗോഡ് നാളെ ദേശീയപാത അടച്ചിടും

നുള്ളിപ്പാടി മുതൽ പുതിയ ബസ്സ്റ്റാന്റ് വരെ ദേശീയപാത നാളെ രാത്രി അടച്ചിടും

കാസർകോട്: മേൽപ്പാലം

നിർമ്മാണ പ്രവൃത്തിയുടെ ഭാ ഗമായി നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രം മുതൽ കാസർകോട് പുതിയ ബസ്സ്റ്റാൻ്റ് വരെ (150 മീറ്റർ) ദേശീയപാത നാളെ രാത്രി അടച്ചിടുന്നു.

നാളെ 17.04.23 രാത്രി 9 മണി മുതൽ 18ന് രാവിലെ 7.30 മണിവരെ യാണ് ദേശീയപാത അടച്ചിടു കയെന്ന് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു.

കാസർകോട് മേൽപ്പാലം നിർമ്മാണം പുരോഗമിച്ചുവരി കയാണ്. മേൽപ്പാലത്തിൻ്റെ എ -2 പി 28 സ്‌പാൻ കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ഇനി നടത്തേണ്ടത്.

കോൺക്രീറ്റ് പ്രവൃത്തിക്കാ വശ്യമായ ബുംപമ്പ് ഉൾപ്പെടെയുള്ള വലിയ യന്ത്രങ്ങൾ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളിൽ നിർത്തിയിടേണ്ടതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. അതിനാലാണ് ദേശീയപാത താൽക്കാലികമായി അടച്ചിടു ന്നത്.

കാഞ്ഞങ്ങാട്, മംഗളൂരു റൂട്ടുകളിൽ പോകുന്ന വാഹനങ്ങൾ കെ.എസ്.ടി.പി റോഡ് വഴിയും കാസർകോട് നഗരത്തിനും ചെങ്കളക്കും ഇടയിലുള്ള വാഹനങ്ങൾ മധുർ റോ ഡ്, ചൗക്കി, ഉളിയത്തടുക്ക വഴിയും തിരിച്ചുവിടണമെന്ന് കരാർ കമ്പനി അധികൃതർ നിർദ്ദേശം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!