ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ കാസർകോട് സ്വദേശിനിക്ക് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക്
ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ കാസർകോട് സ്വദേശിനി ആയിഷത്ത് ലുബ്നയ്ക്ക് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക് യു കെ യിലെ ഹാട്ട്ഫഡ് ഷയർ (Hertfordshire) യൂണിവേഴ്സിറ്റിയുടെ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ഡാറ്റ സയൻസ് & അനലറ്റിക്സ് പരീക്ഷയിൽ കാസർകോട് മിയാപദവ് തലക്കളയിലെ ആയിശ ലുബ്ന ടി ഒന്നാം റാങ്ക് കരസ്ഥമാക്കി.
മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഷംസാദ് ബീഗം – അബ്ദുൽ ഷുക്കൂർ ദമ്പതികളുടെ മൂത്ത മകളും ലണ്ടനിലെ എഞ്ചിനീയർ റിയാസ് മൊഗ്രാലിന്റെ ഭാര്യയുമാണ് ഈ മിടുക്കി. മഞ്ചേശ്വരത്ത് സ്കൂൾ പ്രാഥമിക പഠനം പൂർത്തിയാക്കി മംഗലാപുരം സഹ്യാദ്രി കോളജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദമെടുത്ത ഈ യുവ എഞ്ചിനീയർ ഐ.ബി.എം, ഡെലോയ്റ്റ് എന്നീ പ്രമുഖ മുൻ നിര അന്താരാഷ്ട്ര കമ്പനികളിൽ ഡാറ്റാ എഞ്ചിനീയറായി ജോലി നോക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോവുകയായിരുന്നു. നല്ലൊരു വായനക്കാരി കൂടിയാണ്. ഇപ്പോൾ ലണ്ടനിലെ സർക്കിൾ ഹെൽത്ത് ഗ്രൂപ്പിൽ ഡാറ്റാ എഞ്ചിനീയറാണ് ലുബ്ന.