Read Time:1 Minute, 7 Second
കാസർകോട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.ബി എഫ് മുഹമ്മദ് നിര്യാതനായി
കുമ്പള: കാസർകോട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് നിര്യാതനായി. ബുധനാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നേരത്തെ കാസർകോട് മാലിക്ദീനാർ ആശുപത്രി, കുമ്പളയിലെ ബി.എം ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു നിലവിൽ ആരിക്കാടിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു
ഭാര്യ: ബീഫാത്തിമ
മക്കൾ: ഹാറൂൺ, ആമിറ, മുഹമ്മദ് ജാബിർ, മരുമക്കൾ: അബ്ദുൽ റഹ്മാൻ മൊഗ്രാൽ പുത്തൂർ, ഫെമിന നുള്ളിപ്പാടി. മയ്യത്ത് കുമ്പള ബദർ ജുമാ മസ്ജിദ് പരിസരത്ത് കബറടക്കും