മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തി
കുഞ്ചത്തൂർ: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശമനുസരിച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിരിൽപെട്ട അഥിതി തൊഴിലാളികളുടെ വിവരം ശേഖരിച്ചു.
ഇന്ന് കുഞ്ചത്തൂർ മാസ്കോ ഹാളിൽ വെച്ച് നടന്ന വിവരശേഖരണം മഞ്ചേശ്വരം ജനമൈത്രി സ്റ്റഷനിലെ പോലീസ് ഓഫീസർമാരായ മധു,അനൂപ് എന്നിവർ നിയന്ത്രിച്ചു.മഞ്ചേശ്വരം ട്രോമകെയർ വളണ്ടിയർമാരായ പത്തോളം മെമ്പർമാരും പ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ചു.
അതിഥി തൊഴിലാളികളുടെ ആധാർ കാർഡ് ഡീറ്റെയിൽ,സ്വദേശം, ഇപ്പോൾ താമസിക്കുന്ന സ്ഥലം,മൊബൈൽ നമ്പർ,താമസിക്കുന്ന കെട്ടിട ഉടമയുടെ വിവരം,ജോലിയുമായി ബന്ധപ്പെട്ട വിവരം എന്നിവയാണ് ശേഖരിച്ചത്.
1500ഓളം തൊഴിലാളികൾ ഇന്നത്തെ ക്യാമ്പിൽ പങ്കെടുത്തു.കൂടുതൽ അഥിതി തൊഴിലാളികളുള്ള മഞ്ചേശ്വരം പരിധിയിൽ രണ്ടാം ഘട്ട വിവര ശേഖരണം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സംസ്ഥാനത്ത് ഈയിടെയായി നടന്ന കുറ്റ കൃത്യങ്ങളിൽ പ്രതികളായി നിരവധി അന്യ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്ന സഹചര്യത്തിലാണ് വിവര ശേഖരണം.