മുഖ്യമന്ത്രി വിദേശത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം, പ്രവാസി ക്ഷേമ പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണം:പ്രവാസി ലീഗ്

0 0
Read Time:2 Minute, 33 Second

മുഖ്യമന്ത്രി വിദേശത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം, പ്രവാസി ക്ഷേമ പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണം:പ്രവാസി ലീഗ്

ഉപ്പള: കൊവിഡാനന്തര പരിണിത ഫലമായി ജോലി നഷ്ടപ്പെടുകയും അല്ലാതെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന പ്രവാസികൾക്ക് സർക്കാർ അർഹമായ പരിഗണന നൽകണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിദേശത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ക്ഷേമ പദ്ധതികൾക്ക് കാലോചിത മാറ്റം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉപ്പള ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന കൺവെൻഷനിൽ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ ഉദയ അധ്യക്ഷത വഹിച്ചു. എം പി ഖാലിദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്കെ ഉൽഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ല പ്രസിഡൻ്റ് എ. പി. ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ. കെ.ആരിഫ്, ഖാദർ ഹാജി ചെങ്കള .
ടിപി കുഞ്ഞബ്ദുള്ള, സൈഫുള്ള തങ്ങൾ, തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ക്ക് പുതിയ നേതൃത്വത്തിന് രൂപം നൽകി. സെഡ്. എ. മൊഗ്രാൽ പ്രസിഡൻ്റ് ആയും അബ്ദുൽ റഹ്മാൻ ബന്തിയോട് ജനറൽ സെക്രട്ടറി ആയും ബദ്റുദ്ദീൻ കണ്ടത്തിൽ ഖജാൻജി ആയും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ റഹ്മാൻ കണ്ടത്തോടി (ഓർഗനൈസിങ് സെക്രട്ടറി) കെ.പി മുഹമ്മദ്, അലി ഹുസ്സൈൻ, ഉസ്‌മാൻ ദേരിഹിത്തിലു,( വൈസ് പ്രസി) എം കെ അമീർ പേർമുദേ, അബൂബക്കർ യു എം (സെക്രട്ടറിമാർ)എന്നിവർ സഹഭാരവാഹികളാണ്. മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ അബ്ദുല്ല മദേരി, ടി. എം ശുഹൈബ്, ബി എൻ മുഹമ്മദലി, ശാഹുൽ ഹമീദ് ബന്തിയോട്, ഇ . കെ. മുഹമ്മദ് കുഞ്ഞി ഷാഫി ഹാജി പൈവളികെ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ റഹ്മാൻ ബന്തിയോട് നന്ദി പറഞ്ഞു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!