മദ്റസ അധ്യയന വർഷത്തിന് ഇന്ന് തുടക്കം;അറിവുതേടി 12 ലക്ഷം വിദ്യാർഥികൾ

0 0
Read Time:2 Minute, 9 Second

മദ്റസ അധ്യയന വർഷത്തിന് ഇന്ന് തുടക്കം;അറിവുതേടി 12 ലക്ഷം വിദ്യാർഥികൾ

കോഴിക്കോട് : റമദാൻ അവ ധി കഴിഞ്ഞ് സംസ്ഥാനത്തെ മദ്റസകൾ ഇന്ന് തുറക്കും. സമ സ്ത കേരള ഇസ് ലാം മത വിദ്യാ ഭ്യാസ ബോർഡിന്റെ 10,601 അം ഗീകൃത മദ്റസകളിൽ വിപുല മായ പ്രവേശനോത്സവത്തോ ടെയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കംകുറിക്കു ന്നത്. 12 ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തു മായി അറിവുതേടി ഇന്ന് മദ്റസയിൽ എത്തുന്നത്. അധ്യാപ കരും രക്ഷിതാക്കളും മദ്റസ കമ്മിറ്റി ഭാരവാഹികളും ചേർ ന്ന് നവാഗതരെ സ്വീകരിക്കും.

സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് പ്രീപ്രൈമറി മുതല്‍ ഹയര്‍
എജ്യുക്കേഷൻ വരെ സംവിധാനിച്ച വിദ്യാഭ്യാസ പദ്ധതി ലോകോത്തരമാ തൃകയാണ്. അംഗീകൃത മദ്റസ കൾ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് മദ്റസ പഠനം സാധ്യമാക്കുന്നതിന് ഈ അധ്യയനവർഷം മുതൽ ഇ – മദ്റസ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സമസ്ത നൂറാം വാർഷി കത്തിന്റെ ഭാഗമായി ദേശീയതലത്തിൽ നടപ്പാക്കുന്ന വിദ്യാ ഭ്യാസ പദ്ധതികൾക്ക് കൂടി ഈ അധ്യയനവർഷം തുടക്കം കുറിക്കുകയാണ്. ആവശ്യമായ പാഠ പുസ്തകങ്ങളും പാരായണനിയമങ്ങള്‍ പ്ര ത്യേകം തയാറാക്കിയ വിശുദ്ധ ഖുർആനും നോട്ട് ബുക്കുകളും കോഴിക്കോടുള്ള സമസ്ത ബു ക്ക് ഡിപ്പോ വഴി വിതരണം ചെയ്തു
പുതിയ അധ്യയനവർഷത്തിന് സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും ആശംസകൾ നേർന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!