രണ്ടാം വാർഷികം പ്രമാണിച്ച് എം.കെ ബ്രദേർസ് ഉപ്പള നടത്തുന്ന രക്തദാന ക്യാമ്പ് നാളെ
ബ്ലഡ് ഹെൽപ് കെയർ & കെ.എം.സി. ഹോസ്പിറ്റൽ സംയുക്തമായാണ് ബ്ലഡ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
ഉപ്പള:രണ്ടാം വാർഷികം പ്രമാണിച്ച് എം.കെ ബ്രദേർസ് ഉപ്പള നടത്തുന്ന രക്തദാന ക്യാമ്പ് നാളെ ബ്ലഡ് ഹെൽപ് കെയർ & കെ.എം.സി. ഹോസ്പിറ്റൽ സംയുക്തമായാണ് ബ്ലഡ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ചെറിയ കാലയളവ് കൊണ്ട് മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന എം കെ ബ്രദേർസ് ഉപ്പള മർഹൂം അഷ്റഫ് റംസാൻ,ഹുസൈൻ സാഹിബ് എന്നിവരുടെ നാമേധയത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നാളെ ഉച്ചയ്ക്ക് 1.30 മുതൽ ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിനടുത്തുള്ള കുർച്ചിപ്പള്ള മുഹമ്മദിയ മസ്ജിദ് പരിസരത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കൂടാതെ സൗജന്യ കണ്ണ് പരിശോധനയും,ബ്ലഡ് ഷുഗർ,കൊളസ്ട്രോൾ,ഹിമോഗ്ലോബിൻ,ക്രയാറ്റിൻ,യൂറിക് ആസിഡ് പരിശോധനകളും കൗൺസിലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.