ജീവകാരുണ്യ പ്രവർത്തകൻ കെ.എഫ് ഇഖ്ബാലിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിലും മറ്റും മികവ് തെളിയിച്ച വിദ്യാർത്ഥികളെയും മംഗൽപാടി ജനകീയ വേദി അനുമോദിച്ചു

1 0
Read Time:2 Minute, 35 Second

ജീവകാരുണ്യ പ്രവർത്തകൻ കെ.എഫ് ഇഖ്ബാലിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിലും മറ്റും മികവ് തെളിയിച്ച വിദ്യാർത്ഥികളെയും മംഗൽപാടി ജനകീയ വേദി അനുമോദിച്ചു

ഉപ്പള: കാസറഗോഡ് ജില്ലയ്ക്ക് തന്നെ അഭിമാനമായി മികവുറ്റ രീതിയിൽ അനേകർക്ക് സാന്ത്വന സ്പർശമായി കാരുണ്യ പ്രവർത്തനം നടത്തുന്ന ജീവകാരുണ്യ പ്രവർത്തകൻ ഉപ്പളയിലെ കെ.എഫ് ഇക്ബാലിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിലും മറ്റ് വിവിധ മത്സര വിഭാഗങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികളെയും മംഗൽപാടി ജനകീയവേദി(MJV)അനുമോദിച്ചു.

ഏഷ്യൻ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഇദ്ദിൻ ഫൈസൽ, ഉറുദു ഒന്നാം ഭാഷയായി പഠനം തുടരുന്ന ടാലന്റ് ടെസ്റ്റിൽ ടോപ് പ്ലസ് നേടിയ മുഹമ്മദ് സമദ് ശാഹിദ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ എ ഗ്രേഡ് നേടിയ കദീജത്ത് ജുമാന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഇന്റർ മീഡിയറ്റ് ഫൈനൽ പരീക്ഷയിൽ സി എ നേട്ടം കരസ്ഥമാക്കിയ ഹവാബിയത്ത് ജസീല എന്നിവരെയാണ് അനുമോദിച്ചദ്.

ഉപ്പള എം.ജെ.വി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസ ലോകത്ത് കാരുണ്യ പ്രവർത്തനത്തിന്റെ നെടുനായകത്വം വഹിക്കുന്ന മഹത് വ്യക്തിയും എം.ജെ.വി യുടെ മുഖ്യരക്ഷാധികാരിയുമായ അബു റോയൽ അധ്യക്ഷത വഹിച്ചു.സത്യൻ.സി ഉപ്പള ഉദ്ഘാടനം ചെയ്തു. അബു റോയൽ ഇവർക്ക് അനുമോദന ഫലകങ്ങൾ സമർപ്പിച്ചു.

ജനകീയ വേദി നേതാക്കളായ അബു തമാം, മഹമൂദ് കൈക്കമ്പ, മുഹമ്മദ് പൊയ്യൽ, അബ്ദുല്ല അത്തർ, അഷാഫ് മൂസ, സൈനുദ്ദീൻ അടുക്ക, നാസർ ഹിദായത്ത് നഗർ, ഖലീൽ ഷിറിയ, ഹനീഫ്,ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു.
എം.ജെ.വി നേതാക്കളായ സിദ്ദിഖ് കൈകമ്പ സ്വാഗതവും റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!