Read Time:1 Minute, 21 Second
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി
അറുപത് ജി എസ് എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു നിരോധനം ഏർപ്പെടുത്തിയതാണ് കോടതി റദ്ധാക്കിയത്
കൊച്ചി : സംസ്ഥാനത്തു പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. അറുപത് ജി എസ് എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു നിരോധനം ഏർപ്പെടുത്തിയതാണ് കോടതി റദ്ധാക്കിയത്. ഇതിനു സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. നിരോധനത്തിന് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ചട്ട പ്രകാരം അധികാരം കേന്ദ്ര സർക്കാരിന് ആണെന്ന് കോടതി ചൂണ്ടി കാട്ടി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചതാണ് കോടതി ഉത്തരവ്.