ലെജന്റ് മറഡോണ കപ്പ്; ക്വാർട്ടറിൽ കാലിടറിയെങ്കിലും കാസറഗോഡിന് അഭിമാനമായി സിറ്റിസൺ ഉപ്പള

0 0
Read Time:1 Minute, 55 Second

ലെജന്റ് മറഡോണ കപ്പ്; ക്വാർട്ടറിൽ കാലിടറിയെങ്കിലും കാസറഗോഡിന് അഭിമാനമായി സിറ്റിസൺ ഉപ്പള

എറണാകുളം: എറണാകുളത്ത് വെച്ച് നടന്ന ലെജന്റ് മറഡോണ കപ്പ്, സംസ്ഥാന തല അണ്ടർ-15 ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച സിറ്റിസൺ ഉപ്പള ക്വാർട്ടർ ഫൈനലിൽ എൻ. എൻ. എം. എച്ച്. എസ്. എസ് ചേലേമ്പ്രയോട് പരാജയപ്പെട്ട് പുറത്തായെങ്കിലും തികച്ചും അഭിമാനകരമായ പ്രകടനമാണ് ടീം നടത്തിയത്. ആദ്യ മത്സരത്തിൽ ഡബ്ലിയു. ആർ. എസ് എറണാകുളത്തെ എതിരില്ലാത്ത എട്ടു ഗോളിനും പ്രീ ക്വർട്ടറിൽ സ്പാരോസ് തൃശൂരിനെ എതിരില്ലാത്ത അഞ്ച് ഗോളിനും പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടറിൽ മൂന്ന് ഗോൾ വഴങ്ങിയാണ് ടീം പരാജയപ്പെട്ടത്.

എറണാകുളം ഉദ്യോഗമണ്ഡലം ഫാക്ട് ഗ്രൗണ്ടിൽ വെച്ച് അരങ്ങേറിയ ടൂർണമെന്റ് എറണാകുളത്തെ സാക്കോ സ്പോർട്സ് അക്കാദമി, സംസ്ഥാന സർക്കാരിന്റെ ‘വിമുക്തി മിഷന്റെ’ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. പതിനാല് ജില്ലകളിൽ നിന്നായി 32 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്. കാസറഗോഡ് നിന്ന് സിറ്റിസൺ ഉപ്പളയെ കൂടാതെ ടി. എഫ്. എ തൃക്കരിപ്പൂരും ടൂർണ്ണമെന്റിൽ പങ്കെടുത്തിരുന്നു.

മൂന്ന് മത്സരങ്ങളിലായി പതിമൂന്ന് ഗോളുകൾ നേടിയ സിറ്റിസൺ ഉപ്പള വെറും മൂന്ന് ഗോളുകളാണ് വഴങ്ങിയത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!