ജീവൻ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം; മംഗൽപാടി പഞ്ചായത്ത് മെമ്പർമാരായ ഉമ്പായിയെയും,മുഹമ്മദ് കുഞ്ഞിയെയും മുസ്ലിം ലീഗ് 12ആം വാർഡ് കമ്മിറ്റി ആദരിച്ചു

1 0
Read Time:1 Minute, 40 Second

ജീവൻ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം; മംഗൽപാടി പഞ്ചായത്ത് മെമ്പർമാരായ ഉമ്പായിയെയും,മുഹമ്മദ് കുഞ്ഞിയെയും മുസ്ലിം ലീഗ് 12ആം വാർഡ് കമ്മിറ്റി ആദരിച്ചു

ഉപ്പള : ജീവൻ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് മംഗൽപാടി പഞ്ചായത്ത് മെമ്പർമാരായ ഉമ്പായി പെരിങ്കടിയെയും, മുഹമ്മദ് കുഞ്ഞിയെയും മുസ്ലിം ലീഗ് 12ആം വാർഡ് കമ്മിറ്റി ആദരിച്ചു.

കഴിഞ്ഞ ദിവസം ഉപ്പളയിൽ വീട്ട് പറമ്പിലെ സെപ്റ്റിക് ടാങ്കിൽവീണു രണ്ടര വയസ്സുള്ള കുട്ടി മരിച്ചിരുന്നു. ആ കുട്ടി ടാങ്കിൽ വീണതറിഞ്ഞ് ഓടിയെത്തിയ ഉമ്പായിയും, മുഹമ്മദും ആയിരുന്നു ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്.
ഇവർ ഇതിന് മുമ്പ് റെയിൽ ട്രാക്കിലും,റോഡപകടം നടന്ന സ്ഥലത്ത് പാഞ്ഞെത്തി രക്ഷാ പ്രവർത്തനം നടത്തിയും,പുഴയിൽ വീണ ആളെ രക്ഷപ്പെടുത്തിയും നാടിനും നാട്ടുകാർക്കും അഭിമാനമായിരുന്നു.
നിഷ്കളങ്കനും , പുഞ്ചിരിയോടെയുള്ള സമീപനവും ആത്മാർത്ഥമായ ജനസേവകവകനുമായ ഉമ്പായി മംഗൽപാടി ഗ്രാമ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ പെരിങ്കടി വാർഡിൽ നിന്നും,മുഹമ്മദ് മൂസോഡിയിൽ നിന്നുമാണ് മത്സരിച്ച് വിജയിച്ചത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!