‘ഗഡിനാട് ഉത്സവ’ അതിർത്തി ജില്ലകളിലെ സൗഹാർദ്ദവും മൈത്രിയും ഊട്ടിയുറപ്പിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ശ്രീ ബൊമ്മയ്

0 0
Read Time:1 Minute, 54 Second

‘ഗഡിനാട് ഉത്സവ’ അതിർത്തി ജില്ലകളിലെ സൗഹാർദ്ദവും മൈത്രിയും ഊട്ടിയുറപ്പിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ശ്രീ ബൊമ്മയ്

കാസറകോട്: യു.എ.ഇ.യിൽ താമസിക്കുന്ന കാസറഗോട്ടെ കന്നട ഭാഷ സംസാരിക്കുന്നവരുടെ സാഹിത്യ സാംസ്കാരിക പ്രവര്ത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ദുബായ് ഗഡിനാട് ഉത്സവ’ ചരിത്രവിജയമാകട്ടെ എന്ന് കർണ്ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ ബൊമ്മൈ ആശംസിച്ചു.

ഗഡിനാട് സാഹിത്യ സംസ്‌കൃതിക അക്കാദമി യു.എ.ഇ ഘടകത്തിന്റെയും വിവിധ കന്നഡ അനുകൂല സംഘടനകളുടെയും നേതൃത്വത്തിൽ ഈ മാസം 20ന് ദുബായിൽ നടക്കുന്ന ‘ദുബായ് ഗഡിനാട് ഉത്സവ’യുടെ ക്ഷണക്കത്ത് പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ ജീവിതം നയിക്കുന്ന കർണ്ണാടക കേരള അതിർത്തി ജില്ലകളിലെ കന്നഡപ്രേമികൾക്ക് പ്രാദേശിക കലാ സാഹിത്യ വിരുന്നൊരുക്കാൻ മുന്നോട്ട് വന്ന സംഘാടകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഈ അവസരത്തിൽ ദുബായ് ഗഡിനാട് ഉത്സവ കമ്മിറ്റി ഭാരവാഹികളായ സെഡ്. എ. കയ്യാർ, എ.ആർ. സുബ്ബയ്യക്കട്ടെ, കർണാടക ജാനപദ പരിഷത് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് പമ്മി കൊടിയാൽ ബൈൽ, സാമൂഹിക പ്രവർത്തകൻ അരിബൈലു ,ഗോപാൽ ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!