ബേക്കൂർ ഗവ.സ്കൂളിൽ പനതൽ തകർന്ന് വീണ സംഭവം: പരിക്ക് പറ്റിയവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണം; മംഗൽപാടി ജനകീയ വേദി

0 0
Read Time:2 Minute, 32 Second

ബേക്കൂർ ഗവ.സ്കൂളിൽ പന്തൽ തകർന്ന് വീണ സംഭവം: പരിക്ക് പറ്റിയവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണം; മംഗൽപാടി ജനകീയ വേദി

മംഗൽപാടി: മഞ്ചേശ്വരം വിദ്യാഭ്യാസ ഉപജില്ലാ മത്സരത്തിനിടെ ബേക്കൂർ ഗവ. സ്കൂളിൽ പന്തൽ തകർന്നു വിദ്യാർഥികൾക്കും, അദ്ധ്യാപകർക്കും പരിക്ക് ഏൽക്കാൻ ഇടയായ സംഭവം വളരെ വേദനാജനകവും ആശങ്കയും ഉണർത്തുന്നതും ആണെന്ന് മംഗൽപാടി ജനകീയ വേദി അഭിപ്രായപ്പെട്ടു .

വലിയൊരു ദുരന്തത്തിൽ നിന്നും നാട് രക്ഷപ്പെടുകയായിരുന്നു.
ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശരദ്ധിക്കേണ്ടതായിരുന്നു, പരിക്ക് പറ്റിയ കുട്ടികൾക്കും അധ്യാപകർക്കും ഗവർമെന്റ് തലത്തിൽ നിന്ന് സമ്പൂർണ സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നൽകണമെന്ന് മംഗൽപാടി ജനകീയ വേറെ വേദി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോട് ആവശ്യപ്പെടുന്നു.

പരിക്ക് പറ്റിയവരെ ആദ്യം എത്തിച്ച മംഗൽല്പാടിയിലെ മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാൻ പോലും സംവിധാനമില്ലാത്ത് വളരെ വേദനാജനകമായ അവസ്ഥയാണ് വർഷങ്ങളായി മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ഈ ആശുപത്രിയുടെ വികസനത്തിന്‌ വേണ്ടി നിരന്തരം ശബ്ധിക്കുകയുയും സമരങ്ങൾ വരെ നടത്തുകയും ചെയ്തിന്റെ ഫലമായി കഴിഞ്ഞ സർക്കാർ ഈ ആശുപത്രിയുടെ വികസനത്തിന്‌ വേണ്ടി പ്രഖ്യാപിച്ച പതിനേഴു കോടി രൂപ യുടെ പ്രഖ്യാപനം വെറും കടലാസിൽ മാത്രം ഒതുങ്ങിയതും ബന്ധപ്പെട്ട ജനപ്രതിനിധികൾ അത് യാഥാർഥ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുക പോലും ചെയ്യുന്നില്ല എന്നത് ഈ അവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു എന്ന് മംഗൽല്പാടി ജനകീയ വേദി സൂചിപ്പിച്ചു.
ഈ ആശുപത്രിയുടെ അവസ്ഥയിൽ മംഗൽല്പാടി ജനകീയ വേദി പ്രവർത്തകർ ശക്തമായ അമർഷം രേഖപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!